ന്യൂഡല്‍ഹി: ഡൽഹി മദ്യശാലകളിലെ തിരക്കിനെ തുടർന്ന് ബ്രാന്‍ഡുകള്‍ക്ക് നൽകുന്ന കിഴിവ് നിർത്തലാക്കാൻ സർക്കാർ നിർദേശം. തിരഞ്ഞെടുത്ത ചില വിസ്‌കി, ബിയര്‍ ബ്രാന്‍ഡുകളില്‍ ഒന്ന് വാങ്ങൂ ഒന്ന് സൗജന്യം എന്ന വാഗ്ദാനമായിരുന്നു നൽകി വന്നിരുന്നത്.
ലൈസന്‍സികള്‍ അവരുടെ ചില്ലറ വില്‍പ്പന കേന്ദ്രങ്ങള്‍ വഴി കിഴിവ് വാഗ്ദാനം ചെയ്തു. തുടർന്ന് നഗരത്തിലുടനീളം ജനങ്ങൾ തടിച്ചു കൂടുകയും ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തു. അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് സർക്കാർ, കിഴിവ് പിൻവലിക്കാൻ ഉത്തരവ് നൽകിയത്. നിയമങ്ങള്‍ ലംഘിക്കുന്ന മദ്യശാലകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
Post Your Comments