Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsIndia

കുഞ്ഞിനെ ഉറക്കിക്കിടത്തി എസി ഇട്ട ശേഷം പുറത്തുപോയ അമ്മ കണ്ടത് മുറിയിൽ നിന്ന് പുകവരുന്നത്: 2 വയസ്സുകാരിക്ക് ദാരുണാന്ത്യം

ചെന്നൈ: ആറ് മാസമായി പ്രവർത്തിപ്പിക്കാതിരുന്ന എസിയിലെ ഷോർട്ട് സർക്യൂട്ട് കാരണം തീപിടിച്ച് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം. പല്ലാവരം ശങ്കർ നഗറിൽ താമസിക്കുന്ന പൂക്കച്ചവടക്കാരായ മോഹൻ-സംഗീത ദമ്പതിമാരുടെ ഏകമകൾ എം. പ്രജീതയാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം.

ഭക്ഷണം നൽകിയ ശേഷം മൂന്ന് മണിയോടെ മകളെ കിടപ്പുമുറിയിൽ ഉറക്കികിടത്തിയ ശേഷം സംഗീത മുറിയിലെ എ.സി.യും ഓൺ ചെയ്തിരുന്നു.  ഇത് ആറുമാസമായി പ്രവർത്തിപ്പിക്കാതിരുന്നതായിരുന്നു. കുഞ്ഞിനെ ഉറക്കിക്കിടത്തിയതിന് പിന്നാലെ വീടിന് മുൻവശത്ത് പൂക്കൾ കോർക്കുന്നത് അടക്കമുള്ള ജോലികൾ ചെയ്യുന്നതിനിടെയാണ് മുറിയിൽ നിന്നും കനത്ത പുക ഉയരുന്നത് സംഗീത കാണുന്നത്.

ഉടൻതന്നെ ഇവർ ബഹളംവെച്ച് അയൽവാസികളെ വിവരമറിയിച്ചു. അപ്പോഴേക്കും മുറിയിൽ തീപടർന്നിരുന്നു. പിന്നാലെ, അഗ്നിരക്ഷാസേനയെത്തി തീ അണച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. സംഭവത്തിൽ ശങ്കർ നഗർ പോലീസ് കേസെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button