CricketLatest NewsNewsSports

ടി20 ലോകകപ്പ്: ഇന്ത്യന്‍ ടീമിൽ ഉള്‍പ്പെടുത്തേണ്ട യുവതാരത്തിന്‍റെ പേര് നിർദ്ദേശിച്ച് വസീം ജാഫര്‍

മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിൽ ഉള്‍പ്പെടുത്തേണ്ട യുവ താരത്തിന്‍റെ പേര് നിർദ്ദേശിച്ച് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍. ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍, വെടിക്കെട്ട് അര്‍ധ സെഞ്ച്വറി നേടിയ ഇഷാന്‍ കിഷനെയാണ് ലോകകപ്പില്‍ ഉറപ്പായും ഉള്‍പ്പെടുത്തണമെന്ന് ജാഫര്‍ പറയുന്നത്. ശ്രീലങ്കക്കെതിരായ ആദ്യ ടി20 മത്സരത്തിൽ 56 പന്തില്‍ 89 റണ്‍സെടുത്ത കിഷന്‍ ഇന്ത്യയുടെ ടോപ് സ്കോററായിരുന്നു.

‘കഴിഞ്ഞ കുറച്ചു മത്സരങ്ങളിലായി ഓപ്പണറായി തിളങ്ങാന്‍ കഴിയാതിരുന്ന കിഷന്‍റെ സമ്മര്‍ദ്ദം അകറ്റുന്നതായിരുന്നു ശ്രീലങ്കയ്‌ക്കെതിരായ അര്‍ധ സെഞ്ച്വറി. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ കിഷന്‍ നിറം മങ്ങിയതോടെ മലയാളി താരം സഞ്ജു സാംസണെയും ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരക്കുള്ള ടീമിൽ ഉൾപ്പെടുത്തിയിരുന്നു. ഇത് യുവ താരത്തിന്‍റെ സമ്മര്‍ദ്ദം കൂട്ടുകയും ചെയ്തു’.

Read Also:-ശ്രീലങ്കന്‍ ടീം സഞ്ചരിച്ച ബസിനുള്ളിൽ നിന്നും ബുള്ളറ്റ് ഷെല്ലുകള്‍: അന്വേഷണം ആരംഭിച്ചു

‘കിഷന് ഇത്തരമൊരു മത്സരം അനിവാര്യമായിരുന്നു. അയാളുടെ ഭാഗ്യത്തിന് മത്സരത്തിന് തൊട്ടു മുമ്പ് റുതുരാജിന് പരിക്കേറ്റു. അതിനാൽ, അയാള്‍ക്ക് ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാനായി. ലഖ്നൗവിലേത് വലിയ ഗ്രൗണ്ടായിരുന്നെങ്കിലും ബാറ്റിംഗിന് അനുകൂല പിച്ചായിരുന്നു. ഓഫ് സ്റ്റംപിന് പുറത്ത് പന്തെറിഞ്ഞും ഷോട്ട് ബോളുകള്‍ എറിഞ്ഞും ലങ്കന്‍ ബൗളര്‍മാര്‍ കിഷന് കൈയയച്ച് സഹായിക്കുകയും ചെയ്തു’ ജാഫർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button