NattuvarthaKeralaNews

ആദിവാസികൾക്ക് പട്ടയം അനുവദിക്കുന്നതിൽ വീഴ്ച: തഹസിൽദാരെ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: ആദിവാസികൾക്ക് പട്ടയം അനുവദിക്കുന്നതിൽ വീഴ്ച വരുത്തിയ തഹസിൽദാരെ സസ്പെൻഡ് ചെയ്തു. ഇടുക്കി തഹസിൽദാർ വിൻസെന്റ് ജോസഫിനെയാണ് സസ്പെന്‍ഡ് ചെയ്തത്.

Also Read : യുക്രൈനില്‍ കുടുങ്ങിയ മലയാളികൾക്ക് സഹായവുമായി മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫയര്‍ അസോസിയേഷന്‍

കഞ്ഞിക്കുഴി പഞ്ചായത്തിലെ ആദിവാസികൾക്ക് പട്ടയം അനുവദിക്കുന്നതിൽ വീഴ്ച വരുത്തിയതിനാണ് നടപടി. റവന്യൂ മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.എ ജയതിലക് ആണ് തഹസിൽദാരെ സസ്പെന്റ് ചെയ്തത്.

തഹസിൽദാർക്കെതിരെ ഒട്ടേറെ പരാതികൾ റവന്യു മന്ത്രിക്ക് ലഭിച്ചിരുന്നു. പരാതികളുടെ അടിസ്ഥാനത്തില്‍, അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ റവന്യൂ മന്ത്രി കെ. രാജൻ നിർദേശം നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button