
കീവ് : യുക്രെയിനിൽ കുടുങ്ങിയ മലയാളികൾക്ക് സഹായവുമായി
മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫയര്‍ അസോസിയേഷന്‍. ഇന്റര്‍നാഷണല്‍ മൊള്‍ഡോവ ഘടകമാണ് യുക്രൈനില്‍ നിന്നും മൊള്‍ഡോവ വഴി പലായനം ചെയ്യുന്നവര്‍ക്ക് സഹായ ഹസ്തവുമായി രംഗത്തെത്തിയത്.
മൊള്‍ഡോവയിലെ മമ്മൂട്ടി ഫാന്‍സ് പ്രവര്‍ത്തകരാണ് ഇപ്പോൾ ഹെല്പ് ഡസ്ക് ആരംഭിച്ചിരിക്കുന്നത്. പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് മൊള്‍ഡോവയില്‍ താല്‍ക്കാലിക താമസവും, ഭക്ഷണവും, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കുള്ള സഹായങ്ങളുമാണ് ഒരുക്കിയിരിക്കുന്നതെന്ന് മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ പ്രസിഡന്റ് റോബര്‍ട്ട് കുര്യാക്കോസ് അറിയിച്ചു.
Post Your Comments