Latest NewsNewsIndia

സാവർക്കർ ത്യാഗത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പ്രതിരൂപം: ചരമവാർഷികത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി

ഡൽഹി: സാവർക്കർ ത്യാഗത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പ്രതിരൂപമാണെന്നും മഹാനായ സ്വാതന്ത്ര്യ സമര സേനാനിയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. സാവർക്കറിന്റെ ചരമവാർഷികത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

സാവർക്കറുടെ ജീവിതം മാതൃരാജ്യത്തിന്റെ സേവനത്തിനായി സമർപ്പിച്ചതാണെന്നും അത് എക്കാലവും രാജ്യത്തിന് പ്രചോദനമായി നിലനിൽക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

സാവർക്കർ രാജ്യത്തിനായി സ്വയം സമർപ്പിക്കപ്പെട്ട ആളാണെന്നും സാവർക്കറുടെ ദേശസ്നേഹം ചോദ്യം ചെയ്യുന്നത് നാണക്കേടാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ യുവത സാവർക്കറിനെപ്പറ്റി പഠിക്കേണ്ടതുണ്ടെന്നും അദ്ദേഹത്തെ ‘വീർ സാവർക്കർ’ എന്ന് വിശേഷിപ്പിച്ചത് രാജ്യത്തെ ജനങ്ങളാണെന്നും അമിത് ഷാ വ്യക്തമാക്കി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button