ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയില്‍ വന്‍ ആയുധങ്ങളും വെടിക്കോപ്പുകളും സുരക്ഷാ സേന തിങ്കളാഴ്ച കണ്ടെടുത്തു. ഇന്ത്യന്‍ സൈന്യം സംഭവ സ്ഥത്തും പരിസര പ്രദേശങ്ങളിലും കോര്‍ഡന്‍ ഓപ്പറേഷന്‍ ആരംഭിച്ചു. ആയുധ ശേഖരങ്ങള്‍ കണ്ടെടുത്തതിനാല്‍ സൈന്യവും ജമ്മു കശ്മീര്‍ പോലീസും ബോണിയാറിന്റെ വനമേഖലയില്‍ തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്.
തിരച്ചിലിനിടെ വന്‍തോതില്‍ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തതായി പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതില്‍ എകെ 47, രണ്ട് എകെ മാഗസിന്‍, 74 എകെ റൗണ്ട്, 10 ഗ്രനേഡ്, പിസ്റ്റള്‍, രണ്ട് റേഡിയോ സെറ്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള ആയുധങ്ങളും വെടിക്കോപ്പുകളുമാണ് കണ്ടെടുത്തത്. 4000 രൂപ വിലവരുന്ന പാകിസ്ഥാന്‍ കറന്‍സിയും ഒരു സഞ്ചിയും കണ്ടെടുത്തിട്ടുണ്ട്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, കൂടുതല്‍ അന്വേഷണം തുടരുകയാണ്.
Post Your Comments