അടൂർ: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ഫോട്ടോ കൈക്കലാക്കിയതിനു ശേഷം മോർഫ് ചെയ്ത് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ. എറണാകുളം പാനായിക്കുളം പൊട്ടൻകുളം വീട്ടിൽ പി.എസ്. അലക്സ് (21), പന്തളം പൂഴിക്കാട് മെഡിക്കൽ മിഷൻ ആശുപത്രിക്ക് സമീപം നിർമാല്യം വീട്ടിൽ അജിത് (21), പന്തളം കുരമ്പാല പുന്തല പടിക്കൽ വീട്ടിൽ പ്രണവ് കുമാർ (21) എന്നിവരെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.
യുവാക്കൾ ഭീഷണിപ്പെടുത്തിയ ശേഷം പെൺകുട്ടിയുടെ മൂന്നുപവനും 70,000 രൂപയും കൈക്കലാക്കിയിരുന്നു. പെൺകുട്ടിയുടെ പരാതിപ്രകാരമാണ് അറസ്റ്റ്. എറണാകുളത്തെ വീട്ടിൽ നിന്ന് അജിത്തിനെയും മറ്റു രണ്ടുപേരെ പന്തളത്തു നിന്നുമാണ് അറസ്റ്റ് ചെയ്തത്.
Read Also : ഉക്രൈന് ജനതക്ക് ഐക്യദാര്‍ഢ്യം: യൂത്ത് ലീഗ് യുദ്ധവിരുദ്ധ സായാഹ്നം സംഘടിപ്പിക്കുമെന്ന് പി. കെ ഫിറോസ്
അടൂർ ഡിവൈ.എസ്.പി ആർ. ബിനുവിന്റെ നിർദേശപ്രകാരം ഏനാത്ത് സി.ഐ പി.എസ്. സുജിത്, എസ്.ഐ ടി. സുരേഷ്, എസ്.സി.പി.ഒ കിരൺ, സി.പി.ഒ മനൂപ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments