Latest NewsNewsLife StyleHealth & Fitness

ഫോണുമായി ബാത്ത്റൂമില്‍ പോകുന്നവർ അറിയാൻ

ജീവിതത്തിൽ ഒഴിവാക്കാനാകാത്ത ഒന്നാണ് ഇന്ന് സ്മാര്‍ട്ട്‌ ഫോണുകള്‍. ബാത്ത്റൂമില്‍ പോയാല്‍ പോലും ഫോണ്‍ ഒഴിവാക്കാന്‍ കഴിയാത്ത അവസ്ഥ. ബാത്ത്റൂമില്‍ സ്മാര്‍ട്ട്‌ ഫോണുമായി പോകുന്നവര്‍ അറിയുക, നിങ്ങളെ കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങളാണ്.

വീട്ടില്‍ ഏറ്റവും കൂടുതല്‍ രോഗാണുക്കളും ബാക്റ്റീരിയകളും മറ്റു കീടങ്ങളും കുടിയിരിക്കുന്ന സ്ഥലമാണ്‌ ബാത്ത്റൂം. വാതിൽ, വാതിലിന്റെ ലോക്ക്, ടാപ്പ്, തറ എന്നിവിടങ്ങളിലാണ് ഇവ ഏറ്റവും കൂടുതല്‍ കാണുന്നത്. ബാത്ത്‌റൂമുകളിലെ തറയിൽ ഫോൺ വയ്ക്കുന്ന കടുത്ത പകർച്ച വ്യാധികൾ പിടിപെടുന്നതിന് കാരണമാകും.

Read Also : നിയമലംഘനം നടത്തുന്ന വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി: മുന്നറിയിപ്പ് നൽകി സൗദി അറേബ്യ

കൈ സോപ്പിട്ട് കഴുകിയാൽ പോലും ബാക്ടീരിയയുടെ സാന്നിധ്യം ഉണ്ടാകും. കാരണം, ഫ്ളഷ് ചെയ്യുമ്പോഴും മൂത്രം ഒഴിക്കുമ്പോഴും അത് ആറടി ദൂരം വരെ വ്യാപിക്കും. അപ്പോൾ ഫ്ളഷ് ചെയ്യുമ്പോഴും മറ്റും തെറിക്കുന്ന തുള്ളികളിൽ ബാക്ടീരിയകൾ അടങ്ങിയിരിക്കുകയും അവ ഫോണുകളിലേക്ക് പകരാനും സാധ്യതയുണ്ട്. ഫോൺ ബാത്ത്‌റൂമിലേക്ക് കൊണ്ടു പോയിക്കഴിഞ്ഞ് അത് ധാരാളം കീടാണുക്കളെ വഹിക്കും.

ഇ-കോളി, സാൽമോണല്ല, ഷിഗെല്ല, ഹെപറ്റൈറ്റിസ് എ, മെഴ്‌സ, സ്‌ട്രെപ്‌ടോകോകസ്, വയറിളക്കം തുടങ്ങി നിരവധി രോഗങ്ങളാണ് ഇവരെ കാത്തിരിക്കുന്നത്. മൂത്രമൊഴിച്ച ശേഷം വൃത്തിയാക്കാതെ കൈകൊണ്ട് കണ്ണിൽ തൊടുന്നതോടെ ചെങ്കണ്ണ് പോലുള്ള അസുഖങ്ങളും വരാൻ സാധ്യതയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button