MollywoodLatest NewsKeralaCinemaNattuvarthaNewsEntertainmentMovie Gossips

മമ്മുക്കയും ഞാനും കൂടിയുള്ള സിനിമയാണെങ്കിൽ അത് മലയാളത്തിലെ ആദ്യത്തെ വൺ മില്ല്യൺ ലൈക്ക് നേടുന്ന ടീസർ ആവും: ഒമർ ലുലു

കൊച്ചി: ഹാപ്പി വെഡിങ് എന്ന ആദ്യ ചിത്രം കൊണ്ടുതന്നെ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ സംവിധായകനാണ് ഒമർ ലുലു. യുവതാരങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒമർ സംവിധാനം ചെയ്ത മിക്ക ചിത്രങ്ങളും വൻ വിജയങ്ങളായിരുന്നു. സോഷ്യൽ മീഡിയയിലും സജീവമായ താരം പങ്കുവെയ്ക്കുന്ന പോസ്റ്റുകൾ വളരെ വേഗത്തിൽ വൈറലാകാറുണ്ട്.

ഇപ്പോൾ, ഏറ്റവും കുടുതൽ ലൈക്ക് ഉള്ള മലയാള സിനിമാ ടീസർ എന്ന റെക്കോഡ്‌ മമ്മൂട്ടി ചിത്രമായ ഭീഷ്മ പർവ്വം നേടിയ സംഭവത്തിൽ പ്രതികരിച്ച് ഒമർ ലുലു പങ്കുവെച്ച കുറിപ്പിന് ലഭിച്ച കമന്റുകളോടുള്ള ഒമറിന്റെ പ്രതികരണമാണ് ചർച്ചയാകുന്നത്.

‘റെക്കോഡുകൾ തകർക്കാൻ ഉള്ളതാണ്, ഏറ്റവും കുടുതൽ ലൈക്ക് ഉള്ള മലയാള സിനിമാ ടീസർ എന്ന റെക്കോഡ്‌ ഒരു അഡാറ് ലവിന്റെ കയ്യിൽ നിന്നും നാല് വർഷത്തിനു ശേഷം ഭീഷ്മക്ക് സ്വന്തം. ജാവോ’. എന്നായിരുന്നു ഒമറിന്റെ കുറിപ്പ്. ഇതിന് മറുപടിയായി ‘ഉള്ളില്‍ സങ്കടം ഉണ്ടിട്ടോ’. എന്ന് ഒരാൾ പരിഹസിക്കുകയായിരുന്നു. തുടർന്ന് ഉള്ളിൽ സങ്കടം ഒട്ടും ഇല്ലായെന്നും താന്‍ ആ റെക്കോഡ്‌ നേടിയത്‌ രണ്ട് പുതുമുഖങ്ങളെ വെച്ചാണെന്നും ഒമർ പറയുന്നു. താനും മമ്മൂട്ടിയും കൂടിയുള്ള സിനിമയാണെങ്കിൽ അത് മലയാളത്തിലെ ആദ്യത്തെ വൺ മില്ല്യൺ ലൈക്ക് നേടുന്ന ടീസർ ആവുമെന്നും ഒമർ കൂട്ടിച്ചേർത്തു.

ഒമർ ലുലുവിന്റെ മറുപടി ഇങ്ങനെ;

പുടിന്റെ ഓഫീസ് വെബ്സൈറ്റ് ഹാക്ക് ചെയ്തു: റഷ്യയ്ക്കെതിരെ സൈബര്‍ ആക്രമണം ശക്തമാകുന്നു

‘ഉള്ളിൽ സങ്കടം ഒട്ടും ഇല്ലാ ഞാന്‍ ആ റെക്കോഡ്‌ നേടിയത്‌ രണ്ട് പുതുമുഖങ്ങളെ വെച്ചാ.
മമ്മുക്കയും ഞാനും കൂടി ഉള്ള സിനിമ ആണെങ്കിൽ അത് മലയാളത്തിലെ ആദ്യത്തെ വൺ മില്ല്യൺ ലൈക്ക് നേടുന്ന ടീസർ ആവും.’

shortlink

Related Articles

Post Your Comments

Related Articles


Back to top button