ThiruvananthapuramNattuvarthaKeralaNews

യുക്രെയിനിൽ കുടുങ്ങിയ ഇന്ത്യക്കാർക്കായി പുതിയ രക്ഷാമാർഗം തുറക്കുന്നു

ന്യൂഡൽഹി : യുക്രെയിനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ മോൾഡോവ വഴി തിരിച്ചെത്തിക്കാനുള്ള നീക്കവുമായി കേന്ദ്രസർക്കാർ. ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനു വേണ്ടി കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ മോൾഡോവൻ വിദേശകാര്യമന്ത്രി നിക്കു പോപ്പസ്‌കുമായി സംസാരിച്ചു.

Also Read : റഷ്യൻ സ്ഥാപനങ്ങളുമായുള്ള ബിസിനസ് ബന്ധം ബഹിഷ്കരിക്കാൻ ആഹ്വാനവുമായി സിനിമാ-ടിവി സംഘടനകൾ

രക്ഷാദൗത്യത്തിനായി അതിർത്തി ഇന്ത്യക്കാർക്കായി തുറന്ന് നൽകണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്. അതിർത്തി തുറന്നു നൽകിയാൽ ഒഡേസയിലുള്ളവർക്കും മോൾഡോവ വഴി തിരികെ എത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ നാളെ മോൾഡോവയിലെത്തുമെന്നാണ് വിവരം. യുക്രെയിനിൽ മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ രക്ഷാദൗത്യവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ എസ്. ജയശങ്കറുമായി ചർച്ച നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button