പ്രവചനങ്ങൾ സത്യമാണോ? ആണെങ്കിലും അല്ലെങ്കിലും ബാബാ വാന്‍ഗേയുടെ ഈ പ്രവചനത്തേക്കുറിച്ച് ലോകരാജ്യങ്ങൾ അൽപ്പം ചർച്ച ചെയ്യേണ്ടതുണ്ട്. യൂറോപ്പ് തരിശുഭൂമിയാകുമെന്നും റഷ്യയുടെയും വ്ലാഡിമറിന്റെയും മഹത്വം മാത്രമായിരിക്കും അവിടെ നിലനില്‍ക്കുക എന്നുമാണ് ബാബ വാന്‍ഗേ പ്രവചിച്ചിരുന്നത്. നിലവിലെ സ്ഥിതിഗതികൾ വച്ച് പ്രവചനത്തിൽ അൽപ്പം കഴമ്പുണ്ടോ എന്ന് ലോകരാജ്യങ്ങൾ ചർച്ച ചെയ്യേണ്ടിയിരിക്കുന്നു.
ബാബ വാന്‍ഗേയുടെ മുൻ പ്രവചനങ്ങൾ എല്ലാം തന്നെ യാഥാർത്ഥ്യമായി തീർന്നിട്ടുണ്ടായിരുന്നു. അത് തന്നെ വീണ്ടും ആവർത്തിക്കുകയാണെങ്കിൽ യുക്രൈൻ നേരിടാൻ പോകുന്നത് വലിയ പരാജയമായിരിക്കും. അങ്ങനെ സംഭവിക്കരുതെന്നാണ് ലോകം മുഴുവൻ ആഗ്രഹിക്കുന്നതെങ്കിലും പ്രവചനങ്ങൾ സത്യമായാൽ പിന്നെ ആഗ്രഹത്തിൽ കഴമ്പില്ലല്ലോ.
‘എല്ലാം ഉരുകും, മഞ്ഞുപോലെ. ഒന്നു മാത്രം ആര്‍ക്കും തൊടാനാവാതെ നില്‍ക്കും, വ്‌ലാഡിമിറിന്റെ മഹത്വം, റഷ്യയുടെ മഹത്വം. റഷ്യയെ ആര്‍ക്കും തടയാനാവില്ല. എല്ലാം റഷ്യയുടെ വഴിയില്‍ നിന്ന് നീക്കം ചെയ്യപ്പെടുമെന്ന് മാത്രമല്ല ലോകത്തിന്റെ നാഥനായും മാറും” എന്നായിരുന്നു ബാബയുടെ പ്രവചനം.
അതേസമയം, റഷ്യയുടെ സൈനിക കരുത്തിന് മുൻപിൽ യുക്രൈന്റെ മനോധൈര്യവും, മനോധർമ്മവും വിജയിക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. പ്രഡിഡന്റ് മുതൽ വനിതാ എം പി വരേയ്ക്ക് രാജ്യത്തിനു കരുത്തുമായി യുദ്ധരംഗത്തുണ്ട്. അത് തീർത്തും സന്തോഷം പകരുന്ന ഒരു കാഴ്ചയാണ്. എങ്കിലും, സെലൻസ്കിയുടെ ഈ ആത്മവിശ്വാസം എത്രപേരെ ബലികൊടുക്കുമെന്നാണ് ഇനി കണ്ടറിയേണ്ടത്.
Post Your Comments