ന്യൂഡൽഹി: റഷ്യ-യുക്രൈൻ വിഷയത്തിൽ അപലപിച്ച് ഐക്യരാഷ്‌ട്ര സഭ. ഇരു രാജ്യങ്ങൾ തമ്മിലുള്ള അധിനിവേശത്തിന്റെ ദുരന്തം ഭീകരമെന്ന് യു എൻ. റഷ്യ നടത്തുന്ന ആക്രമണത്തിൽ നിരവധി പേരാണ് ഇരകളാകുന്നതെന്നും പട്ടിണിയിലാകുന്നതെന്നും യു എൻ വ്യക്തമാക്കി. 240 സാധാരണക്കാർ യുക്രൈൻ സംഘർഷത്തിന്‍റെ ഇരകളായി മരണപ്പെട്ടുവെന്ന് യു എൻ റിപ്പോർട്ട് പറയുന്നു.
‘യുക്രൈനിൽ 64 സാധാരണക്കാരെങ്കിലും കൊല്ലപ്പെട്ടു. നൂറുകണക്കിന് ആളുകൾ വെള്ളവും വൈദ്യുതിയുമില്ലാതെ ബുദ്ധിമുട്ടുകയാണെന്നും ഒരു ലക്ഷത്തി അറുപതിനായിരം പേർ അഭയം തേടി മറ്റുരാജ്യങ്ങളിലേക്ക് പലായനം ചെയ്തു കഴിഞ്ഞു. റഷ്യൻ അധിനിവേശം അമ്പത് ലക്ഷം അഭയാർത്ഥികളെ സൃഷ്ടിക്കും. കഴിഞ്ഞ മണിക്കൂറുകളിൽ യുദ്ധത്തിൽ ഒരു കുട്ടി ഉൾപ്പെടെയുള്ള 23 പേരാണ് മരിച്ചത്. യുക്രൈൻ പൗരന്മാരായ അഞ്ചുപേരും യുക്രൈൻ പട്ടാളക്കാരായിരുന്ന 16പേരും ഒരു റഷ്യൻ സൈനികനും ഏഴ് വയസ് പ്രായമുള്ള ഒരു കുട്ടിയും കൊല്ലപ്പെട്ടു’- യുഎൻ റിപ്പോർട്ടിൽ വ്യക്തമാക്കി.
Read Also: പുരുഷന്മാര്‍ പോരാടുന്നത് പോലെ സ്ത്രീകളും പോരാടണം: കയ്യിൽ തോക്കുമേന്തി യുക്രെയിന്‍ എം.പി
‘യുദ്ധ ഭൂമിയിൽ നിന്ന് അയൽരാജ്യങ്ങളിക്ക് അഭയാർഥി പ്രവാഹം കൂടിയിട്ടുണ്ട്. കൂടുതലും പോളണ്ടിലേക്കാണ് പലായനം. മോഘഡോവ, ഹംഗറി, റുമാനിയ, സ്ലോവാക്യ തുടങ്ങിയ രാജ്യങ്ങളിലേക്കും യുക്രൈനിൽ നിന്നും ആളുകൾ എത്തുകയാണ്. കീവിലും ജനവാസ മേഖലകളിലും അടക്കം റഷ്യയുടെ അതിരൂക്ഷ ആക്രമണം തുടരുകയാണ്. വാസിൽകീവിലെ എണ്ണ സംഭരണ ശാലയ്ക്ക് നേരെ റഷ്യ മിസൈൽ ആക്രമണം നടത്തി. തീ പടരുകയാണ് ഇവിടെ. യുക്രൈൻ തലസ്ഥാനമായ കീവിന് സമീപ പ്രദേശമാണിത്. ഖാർക്കിവിൽ വാതക പൈപ്പ് ലൈന് നേരെയും ആക്രമണം ഉണ്ടായി. ഇവിടേയും വൻ തീപിടുത്തമാണ് ഉണ്ടായിരിക്കുന്നത്. യുക്രൈനെ തകർക്കാൻ സർവ മേഖലകളിലും കടന്നാക്രമണം തുടരുകയാണ് റഷ്യ’- യുഎൻ റിപ്പോർട്ട് ചെയ്തു.
Post Your Comments