ThiruvananthapuramNattuvarthaKeralaNews

മണിപ്പൂരില്‍ സ്‌ഫോടനം: കുഞ്ഞടക്കം രണ്ടുപേര്‍ മരിച്ചു

മണിപ്പൂർ : വോട്ടെണ്ണലിന് രണ്ട് ദിവസം മാത്രം ശേഷിക്കേ മണിപ്പൂരില്‍ സ്‌ഫോടനം. ചുരാചാന്ദ്പുര്‍ ജില്ലയിലെ ഒരു വീട്ടിലുണ്ടായ സ്‌ഫോടനത്തില്‍ കുഞ്ഞടക്കം രണ്ടുപേര്‍ കൊല്ലപ്പെട്ടു. സംഭവത്തിൽ അഞ്ചുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.

മാംഗ്മില്‍ലാല്‍ (6), ലാങ്ങിന്‍സാങ് (22) എന്നിവരാണ് മരിച്ചത്. സ്‌ഫോടനത്തില്‍ പരുക്കേറ്റ ഇവരെ പൊലീസെത്തി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.വീടിനു നേരെ അജ്ഞാതര്‍ ബോംബെറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ മൊഴി നൽകി.

എന്നാല്‍, ബി.എസ്.എഫ് ക്യാമ്പില്‍ നിന്ന് നാട്ടുകാര്‍ ശേഖരിച്ച ഗ്രനേഡ് അബദ്ധത്തില്‍ പൊട്ടുകായിയിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. ഗ്രനേഡിന്റെ അവശിഷ്ടങ്ങള്‍ സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button