COVID 19Latest NewsKeralaNews

ബാറുകള്‍ 11 മണിവരെ, പൊതുപരിപാടികളില്‍ 1500 പേര്‍; കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കി കേരളം

സംസ്ഥാനത്ത് ഇന്ന് 2524 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. തീയറ്ററുകളിൽ 100 % ആളുകളെ പ്രവേശിപ്പിക്കാൻ തീരുമാനമായി. അതിനോടൊപ്പം, പൊതുപരിപാടികളില്‍ പരമാവധി പങ്കെടുക്കാവുന്നവരുടെ എണ്ണം 1500 ആക്കി.

ബാറുകള്‍, ക്ലബുകള്‍, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, മറ്റ് ഭക്ഷണശാലകളിലുമെല്ലാം 100 ശതമാനം സീറ്റിലും ആളെ പ്രവേശിപ്പിക്കാന്‍ തീരുമാനമായി. സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളിലെ യോഗങ്ങള്‍ ഓഫ് ലൈനായി നടത്താനും അനുമതി നൽകി.

read also: യുക്രെയിനിൽ കുടുങ്ങിയ ഇന്ത്യക്കാർക്കായി പുതിയ രക്ഷാമാർഗം തുറക്കുന്നു

സംസ്ഥാനത്ത് ഇന്ന് 2524 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം 393, തിരുവനന്തപുരം 356, കോട്ടയം 241, കോഴിക്കോട് 220, കൊല്ലം 215, തൃശൂര്‍ 205, ഇടുക്കി 160, പത്തനംതിട്ട 142, ആലപ്പുഴ 137, കണ്ണൂര്‍ 121, മലപ്പുറം 113, വയനാട് 101, പാലക്കാട് 96, കാസര്‍ഗോഡ് 24 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button