ThrissurNattuvarthaLatest NewsKeralaNews

അക്രമികൾ കുത്തി പരിക്കേൽപ്പിച്ചെന്ന് പരാതി, യുവാവിന്റെ മൊഴിയിൽ വൈരുദ്ധ്യം: നുണ പൊളിച്ച് പൊലീസ്

തിങ്കളാഴ്ച രാത്രി ജോലി കഴിഞ്ഞ് മടങ്ങുന്ന വഴി 2 ബൈക്കുകളിലായി പിന്തുടർന്ന് എത്തിയ സംഘം, തന്നെ തടഞ്ഞു നിര്‍ത്തി കത്തികൊണ്ട് കുത്തി പരുക്കേല്‍പ്പിച്ചെന്നാണ് യുവാവ് പരാതി നൽകിയിരുന്നത്.

തൃശ്ശൂർ: തൊഴിയൂരിൽ അക്രമിസംഘം കുത്തിപ്പരിക്കേല്‍പ്പിച്ചെന്ന് യുവാവ് നൽകിയ പരാതി വ്യാജമാണെന്ന് തെളിയിച്ച് പൊലീസ്. അമ്മയുമായി പിണങ്ങിയ യുവാവ് ആത്മഹത്യക്ക് ശ്രമിച്ചതാണെന്ന് പൊലീസ് കണ്ടെത്തി. തിങ്കളാഴ്ച രാത്രി ജോലി കഴിഞ്ഞ് മടങ്ങുന്ന വഴി 2 ബൈക്കുകളിലായി പിന്തുടർന്ന് എത്തിയ സംഘം, തന്നെ തടഞ്ഞു നിര്‍ത്തി കത്തികൊണ്ട് കുത്തി പരുക്കേല്‍പ്പിച്ചെന്നാണ് വടക്കേക്കാട് സ്വദേശി മുഹമ്മദ് ആദിൽ പരാതി നൽകിയിരുന്നത്.

Also read: റഷ്യൻ അധിനിവേശം തടയുന്നതും സമാധാനം പുലരുന്നതുമാണ് ലക്ഷ്യം, പ്രതീക്ഷ കൈവിടില്ല: അന്റോണിയോ ഗുട്ടറസ്

പരാതിയുടെ അടിസ്ഥാനത്തിൽ, പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചിരുന്നു. ഇയാളുടെ മൊബൈൽ ഫോൺ വിവരങ്ങളും അവർ ശേഖരിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവാവിന്റെ മൊഴിയിൽ വൈരുദ്ധ്യമുള്ളതായി പൊലീസ് കണ്ടെത്തി. യുവാവിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സത്യാവസ്ഥ പുറത്തു വന്നത്. അമ്മ വഴക്ക് പറഞ്ഞതിലുള്ള മനോവിഷമത്തിലാണ് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചത്.

സംഭവ ദിവസം ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴി യുവാവ് കുന്നംകുളത്തെ സ്റ്റേഷനറി കടയില്‍ നിന്നു ബ്ലേഡ് വാങ്ങി. ആളൊഴിഞ്ഞ സ്ഥലത്തെത്തി ബൈക്കിൽ ഇരുന്നാണ് ഇയാൾ ബ്ലേഡ് ഉപയോഗിച്ച് വയറില്‍ വരഞ്ഞത്. പിന്നീട്, ബൈക്ക് ഓടിക്കുന്നതിനിടെ തലകറക്കം വന്നതോടെ കൂട്ടുകാരെ സഹായത്തിനായി വിളിച്ചു. അവരോട് ഇയാൾ പറഞ്ഞത് അജ്ഞാതർ കുത്തി പരിക്കേൽപ്പിച്ചെന്നാണ്. സഹായം ലഭിക്കാൻ യുവാവ് പറഞ്ഞ ഈ നുണയാണ് പിന്നീട് പൊലീസ് അന്വേഷണത്തിലേക്ക് നീണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button