Latest NewsNewsInternational

റഷ്യൻ അധിനിവേശം തടയുന്നതും സമാധാനം പുലരുന്നതുമാണ് ലക്ഷ്യം, പ്രതീക്ഷ കൈവിടില്ല: അന്റോണിയോ ഗുട്ടറസ്

ഉക്രൈനിൽ നിന്നും റഷ്യയുടെ സൈനിക പിന്മാറ്റം ആവശ്യപ്പെട്ടുകൊണ്ടുള്ള യുഎൻ രക്ഷാസമിതിയിലെ പ്രമേയം റഷ്യ വീറ്റോ ചെയ്തതിന് പിന്നാലെയാണ് അന്റോണിയോ ഗുട്ടറസിന്റെ ഈ പ്രതികരണം.

കീവ് : റഷ്യയുടെ ഉക്രൈൻ അധിനിവേശം തടയുന്നതിനും, സമാധാനം പുലരുന്നതിനും വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ നിന്നും പിന്മാറില്ലെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്. യുദ്ധം തടയുന്നതിനും, സമാധാനം പുലരുന്നതിനും വേണ്ടിയാണ് യുഎൻ നിലകൊള്ളുന്നത്. ആ ലക്ഷ്യം ഇന്ന് കൈവരിക്കാനായില്ല. എന്നാൽ, പ്രതീക്ഷ കൈവിടില്ലെന്നും, സമാധാനം പുനഃസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും യുഎൻ സെക്രട്ടറി ജനറൽ ട്വീറ്റ് ചെയ്തു.

Also read: ഇനി കാരവാനിന്റെ ആഡംബരത്തിൽ കേരളം കാണാം: വാഗമണിൽ ആദ്യ കാരവാൻ പാർക്ക് തുറന്നു

ഉക്രൈനിൽ നിന്നും റഷ്യയുടെ സൈനിക പിന്മാറ്റം ആവശ്യപ്പെട്ടുകൊണ്ടുള്ള യുഎൻ രക്ഷാസമിതിയിലെ പ്രമേയം റഷ്യ വീറ്റോ ചെയ്തതിന് പിന്നാലെയാണ് അന്റോണിയോ ഗുട്ടറസിന്റെ ഈ പ്രതികരണം. യുഎൻ സുരക്ഷാ കൗൺസിലില്‍ ഉക്രൈൻ പ്രമേയത്തെ അമേരിക്കയടക്കം 11 രാജ്യങ്ങൾ പിന്തുണച്ചിരുന്നു. വോട്ടെടുപ്പിൽ നിന്നും ഇന്ത്യയും യുഎഇയും ചൈനയും വിട്ടുനിന്നു.

ചേരിചേരാനയം സ്വീകരിച്ച ഇന്ത്യ ചർച്ചയിലൂടെ ഉക്രൈൻ – റഷ്യ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് യുഎന്നിനോട് ആവശ്യപ്പെട്ടു. പ്രശ്നം നയതന്ത്ര ചർച്ചയിലൂടെയാണ് പരിഹരിക്കേണ്ടതെന്നും, മനുഷ്യക്കുരുതി ഇല്ലാതാക്കണമെന്നും ഇന്ത്യൻ പ്രതിനിധി ടി.എസ് തിരുമൂർത്തി വ്യക്തമാക്കി. റഷ്യക്ക് എതിരായ പ്രമേയത്തിൽ ചൈനയുടെ പിന്മാറ്റവും അപ്രതീക്ഷിതമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button