കൊച്ചി: ഷവര്‍മ്മയ്ക്ക് 10 രൂപ കൂടുതല്‍ വാങ്ങിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ കത്തിക്കുത്തുണ്ടായ സംഭവത്തിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ. ആവണംകോട് സ്വദേശികളായ ആലക്കട കിരണ്‍(25), ചെറുകുളം നിഥിന്(27), അണിയങ്കര വിഷ്ണു(24) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിന് സമീപമുള്ള റസ്റ്റോറന്റില്‍ ആണ് അക്രമം നടന്നത്. കടയില്‍ 30,000ത്തിലേറെ രൂപയുടെ നഷ്ടമുണ്ടായതായി കടയുടമ പറഞ്ഞു.
Read Also : റഷ്യൻ അധിനിവേശം തടയുന്നതും സമാധാനം പുലരുന്നതുമാണ് ലക്ഷ്യം, പ്രതീക്ഷ കൈവിടില്ല: അന്റോണിയോ ഗുട്ടറസ്
യുവാക്കളുടെ ആക്രമണത്തിൽ കടയുടമ അബ്ദുല്‍ ഗഫൂര്‍, മക്കളായ മുഹമ്മദ് റംഷാദ്, യാസര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് റംഷാദ് അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതികളെ ശ്രീഭൂതപുരത്തെ പ്രവര്‍ത്തിക്കാത്ത ഇഷ്ടികക്കളത്തില്‍ നിന്നും കപ്പത്തോട്ടത്തില്‍ നിന്നുമാണ് പിടികൂടിയത്. ഇവര്‍ക്കെതിരെ വേറെയും കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.
Post Your Comments