PathanamthittaLatest NewsKeralaNattuvarthaNews

പെണ്‍കുട്ടിയെ പ്രണയം നടിച്ച്‌ വശീകരിച്ച്‌ പീഡിപ്പിച്ചു : പ്രതിക്ക് 48 വര്‍ഷം കഠിന തടവും പിഴയും

തിരുവല്ല ഇരുവള്ളി തിരുമൂലപുരം തോട്ടത്തില്‍ മലയില്‍, റോജിന്‍ ടി രാജു (28)വിനെയാണ് പത്തനംതിട്ട പ്രിന്‍സിപ്പല്‍ പോക്സോ ജഡ്ജി ജയകുമാര്‍ ജോണ്‍ ശിക്ഷിച്ചത്

പത്തനംതിട്ട : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച്‌ വശീകരിച്ച്‌ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. 48 വര്‍ഷം കഠിന തടവാണ് ശിക്ഷയെങ്കിലും വിവിധ വകുപ്പുകളിലായി ഇവ 25 വര്‍ഷം അനുഭവിച്ചാല്‍ മതിയെന്ന് ഉത്തരവില്‍ പറയുന്നു. തിരുവല്ല ഇരുവള്ളി തിരുമൂലപുരം തോട്ടത്തില്‍ മലയില്‍, റോജിന്‍ ടി രാജു (28)വിനെയാണ് പത്തനംതിട്ട പ്രിന്‍സിപ്പല്‍ പോക്സോ ജഡ്ജി ജയകുമാര്‍ ജോണ്‍ ശിക്ഷിച്ചത്.

പോക്സോ നാലാം വകുപ്പു പ്രകാരം 20 വര്‍ഷം കഠിന തടവും, ഒരു ലക്ഷം രൂപ പിഴയും, പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധിക കഠിന തടവും വകുപ്പ് ആറ് പ്രകാരം 25 വര്‍ഷം കഠിന തടവും, ഒരു ലക്ഷം രൂപ പിഴയും, പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധിക കഠിന തടവും, വകുപ്പ് എട്ട് പ്രകാരം മൂന്ന് വര്‍ഷം കഠിന തടവും, 25,000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കില്‍ മൂന്ന് മാസം അധിക കഠിന തടവും എന്നിങ്ങനെ, 48 വര്‍ഷം കഠിന തടവിനും 2.25 ലക്ഷം രൂപ പിഴയായും ശിക്ഷ വിധിച്ചു. എന്നാല്‍, ശിക്ഷ ഒരുമിച്ച്‌ അനുഭവിച്ചാല്‍ മതിയെന്ന് പ്രത്യേകം പറഞ്ഞിട്ടുള്ളതിനാല്‍ 25 വര്‍ഷം തടവുശിക്ഷ അനുഭവിച്ച്‌ പിഴ അടച്ചാല്‍ മതിയാകും.

Read Also : തൈറോയിഡ് രോഗികള്‍ പ്രധാനമായും കഴിക്കേണ്ട ഭക്ഷണങ്ങൾ അറിയാം

2016-ലാണ് കേസിനാസ്പദമായ സംഭവം. തുടര്‍ന്ന് പെണ്‍കുട്ടിയെ നിരന്തരമായി പിന്തുടര്‍ന്നും ശല്യപ്പെടുത്തിയും പെണ്‍കുട്ടിയുമൊത്തുള്ള ഫോട്ടോ തരപ്പെടുത്തി. പിന്നീട് അതിന്‍റെ പേരില്‍ ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചെന്നാണ് പരാതി.

പ്രോസിക്യൂഷന് വേണ്ടി പോക്സോ പ്രിന്‍സിപ്പല്‍ പ്രോസിക്യൂട്ടര്‍ ജയ്സണ്‍ മാത്യൂസ് ഹാജരായി. പത്തനംതിട്ട സി ഐ ആയിരുന്ന സുരേഷ്കുമാറാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button