കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4,635 രൂപയും പവന് 37,080 രൂപയുമായി.
ഇന്നലെയും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്നലെ കുറഞ്ഞത്.
രണ്ടു ദിവസം കൊണ്ട് 720 രൂപയാണ് പവന് കുറഞ്ഞത്. റഷ്യ-യുക്രെയ്ന് യുദ്ധം തുടങ്ങിയതിനു പിന്നാലെ സ്വര്‍ണ വില കുതിച്ചു കയറിയിരുന്നു.
റഷ്യ ആക്രമണം തുടങ്ങിയതിനു പിന്നാലെ ഓഹരി വിപണി കൂപ്പുകുത്തിയതാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്.
Post Your Comments