Latest NewsIndiaNews

‘ഓപ്പറേഷന്‍ ഗംഗ’ : യുക്രൈനില്‍ നിന്നുള്ള ആദ്യസംഘം മുംബൈയിലെത്തി

മുംബൈ: റഷ്യ- യുക്രൈൻ സംഘർഷത്തെ തുടർന്ന് യുക്രൈനില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ നടപടികളുടെ ഭാഗമായി ബുക്കാറെസ്റ്റിൽ നിന്ന് തിരിച്ച ആദ്യവിമാനം മുംബൈയിലെത്തി. റൊമാനിയന്‍ തലസ്ഥാനമായ ബുക്കെറെസ്റ്റിൽ നിന്ന് ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് 219 യാത്രക്കാരുമായി പ്രത്യേക എയര്‍ ഇന്ത്യ വിമാനം പുറപ്പെട്ടത്. ഇതില്‍ 27 പേര്‍ മലയാളികളാണെന്നാണ് നോര്‍ക്കയില്‍ നിന്ന് ലഭിക്കുന്ന വിവരം.

‘ഓപ്പറേഷന്‍ ഗംഗ’ എന്ന് പേരിട്ട ദൗത്യത്തിന്റെ ആദ്യ ഘട്ടത്തിൽ മടങ്ങിയെത്തിയവരെ കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിച്ചു. യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പൗരന്മാരെ സുരക്ഷിതമായി തിരിച്ചെത്തിക്കാനുള്ള എല്ലാ നടപടികളും കേന്ദ്ര സർക്കാർ സ്വീകരിച്ചതായി പീയുഷ് ഗോയല്‍ വ്യക്തമാക്കി.

യുക്രൈൻ സംഘർഷം: ഭക്ഷ്യ വസ്തുക്കൾക്ക് ക്ഷാമമില്ലെന്ന് സൗദി
യുക്രൈനില്‍ നിന്ന് തിരിച്ചെത്തിയവർക്ക് പുറത്തിറങ്ങാന്‍ മുംബൈ വിമാനത്താവളത്തിൽ പ്രത്യേക സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത യാത്രക്കാർക്ക് സൗജന്യ കോവിഡ് പരിശോധന നടത്തുമെന്നും വിവരങ്ങള്‍ തത്സമയം അറിയിക്കാന്‍ വാട്‌സാപ് ഗ്രൂപ്പ് തയാറാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button