Latest NewsNewsSaudi ArabiaInternationalGulf

യുക്രൈൻ സംഘർഷം: ഭക്ഷ്യ വസ്തുക്കൾക്ക് ക്ഷാമമില്ലെന്ന് സൗദി

ജിദ്ദ: റഷ്യ-യുക്രൈൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, സൗദിയിൽ ഭക്ഷ്യ വസ്തുക്കൾക്ക് ക്ഷാമമില്ലെന്ന് അധികൃതർ. സൗദി ഭക്ഷ്യസുരക്ഷാ വിഭാഗം മേധാവി അബ്ദുറഹ്മാൻ അൽഫദ്ലിയാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ പ്രാദേശിക വിപണിയിൽ യഥേഷ്ടം ഭക്ഷ്യവസ്തുക്കൾ ലഭ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഗോതമ്പ്, അരി, പഞ്ചസാര, ഭക്ഷ്യ എണ്ണ, കോഴി, മാംസം, മത്സ്യം, മുട്ട, പാൽ, പഴം, പച്ചക്കറി, ഈത്തപ്പഴം, പരിപ്പ്, ചോളം, സോയാബീൻ തുടങ്ങിയ ഭക്ഷ്യവസ്തുക്കളെല്ലാം യഥേഷ്ടം ലഭ്യമാണെന്നും അദ്ദേഹം അറിയിച്ചു.

Read Also: ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ നടപ്പാക്കുന്നതിന് 1,600 കോടി രൂപ ബജറ്റോടെ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സ്രോതസ്സുകളിൽ നിന്നാണ് സൗദിയിലേക്ക് കാർഷിക വിഭവങ്ങൾ ഇറക്കുമതി ചെയ്യുന്നതെന്നും അദ്ദേഹം വിശദമാക്കി. റഷ്യ- യുക്രൈൻ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് സൗദി ഭക്ഷ്യ സുരക്ഷാ വിഭാഗം മേധാവിയുടെ പരാമർശം.

Read Also: യുപിയിൽ യോഗിയെ പുറത്താക്കാൻ യോഗി ആദിത്യനാഥിന്റെ മണ്ഡലത്തിൽ ‘ബോയ്‌കോട്ട് ബിജെപി’ പ്രചാരണവുമായി ബിന്ദു അമ്മിണി

shortlink

Related Articles

Post Your Comments

Related Articles


Back to top button