അബുദാബി: യുഎഇയിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്. തുറസ്സായ സ്ഥലങ്ങളിൽ മാസ്‌ക് ധരിക്കൽ നിർബന്ധമല്ലെന്ന് ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു. അടഞ്ഞ സ്ഥലങ്ങളിൽ മാസ്‌ക് ധരിക്കുന്നത് നിർബന്ധമാണ്. ശനിയാഴ്ച്ച മുതൽ പുതിയ നിബന്ധനകൾ പ്രാബല്യത്തിൽ വന്നു.
Read Also: യുദ്ധത്തിന് അവസാനമായില്ല, യുക്രെയ്‌നിലെ മെലിറ്റോപോള്‍ നഗരം റഷ്യ പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്
കോവിഡ് രോഗ ബാധിതരുമായി അടുത്ത സമ്പർക്കം പുലർത്തുന്നവർക്ക് ക്വാറന്റെയ്‌നും ആവശ്യമില്ല. ഇതിന് പകരമായി ഇവർ അഞ്ച് ദിവസത്തെ ഇടവേളകളിലായി രണ്ട് പിസിആർ പരിശോധനകൾക്ക് വിധേയരാകണം. മാർച്ച് 1 മുതൽ യുഎഇയിലേക്ക് വരുന്ന, പൂർണമായും വാക്‌സിനേഷൻ സ്വീകരിച്ച യാത്രക്കാർക്ക് പിസിആർ പരിശോധനയും ആവശ്യമില്ല. പൂർണമായും വാക്‌സിനേഷൻ എടുത്ത യാത്രക്കാർ ക്യുആർ കോഡുള്ള അംഗീകൃത വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് കയ്യിൽ കരുതേണ്ടതാണ്.
വാക്‌സിനേഷൻ എടുക്കാത്ത യാത്രക്കാർ പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളിൽ നടത്തിയ പിസിആർ പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരേക്കേണ്ടതുണ്ട്. അല്ലെങ്കിൽ, യാത്രാ തിയതി മുതൽ ഒരു മാസത്തിനുള്ളിൽ കോവിഡ് ബാധിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന ക്യു ആർ കോഡുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
Post Your Comments