ന്ന് വീണ് തൊഴിലാളി മരിച്ചു. കരുനാഗപ്പള്ളി വടക്കുംതല കിഴക്ക് ശാസ്താംതറ കോളനിയിൽ ഹൈദ്രോസ് കുഞ്ഞ്-ബീവിക്കുഞ്ഞ് ദമ്പതികളുടെ മകൻ അൻസാറാണ് (38) മരിച്ചത്.
ഇന്നലെ രാവിലെ 11-ന് ആണ് സംഭവം. പള്ളിപ്പാട് കോട്ടയ്ക്കകം കടാമ്പള്ളിൽ പ്രസന്നൻ നായരുടെ വീട്ടിലായിരുന്നു അപകടം നടന്നത്. ഇദ്ദേഹത്തിന്റെ വീടിന്റെ രണ്ടാം നിലയുടെ പണികൾ നടന്നുകൊണ്ടിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വാർക്കപ്പണി കഴിഞ്ഞ ഷെയ്ഡിന്റെ ഭാഗത്തെ തട്ടു പൊളിക്കുന്നതിനിടയിൽ ഷെയ്ഡ് തകർന്ന് താഴോട്ടിരിക്കുകയായിരുന്നു.
Read Also : ‘നാറ്റോയുടെ കൈയിലും ആണവായുധമുണ്ടെന്ന് റഷ്യ മറക്കരുത്: മുന്നറിയിപ്പ് നൽകി ഫ്രാന്‍സ്
തുടർന്ന് തകർന്നു വീണ സ്ലാബിനും ഭിത്തിക്കുമിടയിൽ തല ഞെരുങ്ങിയ അൻസാർ സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചു. അപകടവിവരം അറിഞ്ഞയുടൻ അസി. സ്റ്റേഷൻ ഓഫീസർ പി.ജി. ദിലീപ് കുമാർ, സീനിയർ ഫയർ ഓഫീസർ ജയ്സൺ ബി. ജോൺ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ ഹരിപ്പാട് ഫയർഫോഴ്സ് യൂണിറ്റും നാട്ടുകാരും ചേർന്ന് ഏറെ പരിശ്രമിച്ചാണ് അൻസാറിനെ പുറത്തെടുത്തത്. മൃതദേഹം ഹരിപ്പാട് ഗവ.ആശുപത്രി മോർച്ചറിയിൽ. ഭാര്യ: അബീന. മക്കൾ: അൻസിൽ, അസ്ലം.
Post Your Comments