Latest NewsNewsInternational

ഉക്രൈനിൽ ബങ്കറുകളിൽ അഭയം തേടിയ മലയാളി വിദ്യാർത്ഥികൾ ദുരിതത്തിൽ: ഭക്ഷണമോ വെള്ളമോ ശുചിമുറിയോ പോലുമില്ല

ബങ്കറിൽ എത്തിയ 160 ഓളം മലയാളികളിൽ ഭൂരിപക്ഷവും വിദ്യാർത്ഥികളാണ്.

കീവ്: ഉക്രൈനിന്റെ തലസ്ഥാനമായ കീവിൽ മലയാളി വിദ്യാർത്ഥികൾ യുദ്ധാന്തരീക്ഷത്തിൽ നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ ദുരിതത്തിലായി. പലരും ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പിനെ തുടർന്ന് തൊട്ടടുത്തുള്ള ബങ്കറുകളിലും ഭൂഗർഭമെട്രോ സ്റ്റേഷനുകളിലും അഭയം തേടിയിരുന്നു. എന്നാൽ, ഇവിടെ എത്തിയ പലരും ഭക്ഷണമോ വെള്ളമോ പോലും കിട്ടാതെ ബുദ്ധിമുട്ടുകയാണ്. ശുചിമുറിയും, എല്ല് മരവിക്കുന്ന തണുപ്പിൽ നിന്ന് രക്ഷനേടാൻ പുതപ്പും ഇല്ലാതെ പലരും വെറും നിലത്തിരുന്ന് രക്ഷപ്പെടാൻ വഴി തേടുകയാണ്. പലരുടെയും മൊബൈലുകളിൽ ചാർജ് തീരാറായെന്നും, ഇന്ത്യൻ എംബസിയിൽ നിന്ന് കൃത്യമായ വിവരങ്ങൾ ഒന്നും അറിയുന്നില്ലെന്നും ഔസഫ് ഹുസൈൽ എന്ന മലയാളി വിദ്യാർത്ഥി ദൃശ്യങ്ങൾ സഹിതം പങ്കുവെച്ചുകൊണ്ട് മാധ്യമങ്ങളോട് വെളിപ്പെടുത്തി.

Also read: കീവിൽ റഷ്യന്‍ വിമാനം തകര്‍ന്ന് വീണ് 9 നില കെട്ടിടം തകർന്നു: പുരുഷന്‍മാര്‍ രാജ്യം വിടുന്നത് വിലക്കി, പോരാടാന്‍ ഉക്രൈന്‍

കോവ എന്ന മെട്രോ സ്റ്റേഷൻ നിലവിൽ എംബസി ബങ്കറായി ഉപയോഗിച്ചു വരികയാണ്. ഈ ബങ്കറിലാണ് ഔസഫ് ഹുസൈൽ അടക്കമുള്ള മലയാളികൾ ഇപ്പോൾ കഴിയുന്നത്. ഈ ബങ്കറിൽ എത്തിയ 160 ഓളം മലയാളികളിൽ ഭൂരിപക്ഷവും വിദ്യാർത്ഥികളാണ്. ഇവർ ഇന്നലെ ഉച്ചയോടെയാണ് ഈ ഭൂഗർഭമെട്രോ സ്റ്റേഷനിലേക്ക് മാറിയത്.

പലരും രാത്രിയുടെ കൊടുംതണുപ്പിൽ വെറും നിലത്ത് ഇരിക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ്. പുതപ്പോ തണുപ്പിനെ നേരിടാനുള്ള മറ്റ് സൗകര്യങ്ങളോ ഇവർക്ക് ലഭ്യമല്ല. തണുപ്പിനെ പ്രതിരോധിക്കാൻ കോട്ടുകൾ മാത്രമാണ് പലർക്കും ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button