Latest NewsNewsIndia

ഇസ്ലാമിക് സ്റ്റേറ്റില്‍ ആകൃഷ്ടരായ മലയാളി ഭീകരര്‍ സിറിയയില്‍ നിന്ന് ആയുധ പരിശീലനം നേടിയതായി റിപ്പോര്‍ട്ട്

കൊച്ചി: ഇസ്ലാമിക് സ്റ്റേറ്റില്‍ ആകൃഷ്ടരായ മലയാളി ഭീകരര്‍ സിറിയയില്‍ നിന്ന് ആയുധ പരിശീലനം നേടിയതായി റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാനിലെ ഭീകര സംഘടനാ നേതാക്കളുമായി കേരളാ ഘടകം ആശയ വിനിമയം നടത്തിയതായും ദേശീയ അന്വേഷണ ഏജന്‍സിക്ക് സൂചനകള്‍ ലഭിച്ചു. നിലവില്‍ ഇവര്‍ ആശയവിനിമയം നടത്തിയിരുന്ന ടെലിഗ്രാം ഗ്രൂപ്പ് അംഗങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് എന്‍ഐഎ.

Read Also: മുതലപ്പൊഴിയിൽ വീണ്ടും അപകടം: മത്സ്യബന്ധന വള്ളം മറിഞ്ഞു

തമിഴ്നാട്ടില്‍ നിന്നും എന്‍ഐഎ പിടികൂടിയ മലയാളി ഭീകരനെയും കൂട്ടാളികളെയും ചോദ്യം ചെയ്തതില്‍ നിന്നാണ് പുതിയ വിവരങ്ങള്‍ ലഭിച്ചത്. അറസ്റ്റിലായ ആഷിഫുമായി ബന്ധമുള്ള ചിലര്‍ക്ക് ഇത്തരത്തില്‍ സിറിയയില്‍ നിന്നും ആയുധ പരിശീലനം ലഭിച്ചതായാണ് വിവരം. ഇവരെ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. നേരത്തെ തമിഴ്നാട്ടിലെയും കര്‍ണാടകയിലെയും വനാന്തരങ്ങളില്‍ ഇവര്‍ക്ക് വേണ്ടി ആയുധ പരിശീലനവും പ്രത്യേക ക്യാമ്പുകളും സംഘടിപ്പിച്ചിരുന്നു. ഇതുകൂടാതെയാണ് സിറിയയില്‍ നിന്നും പരിശീലനം ലഭിച്ചത്. അറസ്റ്റിലായവരുടെ കൂട്ടാളിയായ സിറാജുദ്ദീന്‍ എന്നയാള്‍ക്ക് വേണ്ടിയാണ് നിലവില്‍ അന്വേഷണം തുടരുന്നതെന്നും ഇയാള്‍ സിറിയയിലേക്ക് കടന്നതായാണ് സൂചനയെന്നും ദേശീയ അന്വേഷണ ഏജന്‍സി വ്യക്തമാക്കി.

കേരളത്തിലുള്‍പ്പെടെ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ട തൃശൂര്‍ സ്വദേശി ആഷിഫാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. സംശയമുള്ള മറ്റ് മൂന്ന് പേര്‍ നിലവില്‍ എന്‍ഐഎയുടെ കസ്റ്റഡിയില്‍ തുടരുകയാണ്. ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ജോലി ചെയ്തിരുന്ന സമയത്താണ് ഇത്തരം തീവ്രമത ആശയങ്ങളില്‍ ആകൃഷ്ടനായതെന്നും സമാനചിന്തകള്‍ പുലര്‍ത്തുന്നവരുമായി സംഘം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതെന്നും ആഷിഫ് മൊഴി നല്‍കിയിരുന്നു. ഇതിന് വേണ്ടിയാണ് ടെലിഗ്രാം ഗ്രൂപ്പ് തുടങ്ങിയത്. ആഷിഫിന്റെ യാത്രാ പശ്ചാത്തലവും അന്വേഷണ സംഘം വിശദമായി പരിശോധിക്കുന്നുണ്ട്. ഗള്‍ഫ് രാഷ്ട്രങ്ങളില്‍ സന്ദര്‍ശനം നടത്തിയിട്ടുള്ള ആഷിഫ് അവിടെ നിന്നും മറ്റേതെല്ലാം രാജ്യങ്ങളിലേക്ക് പോയിട്ടുണ്ടെന്നാണ് എന്‍ഐഎ പരിശോധിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button