ടെല്‍ അവീവ്: ഹമാസിന്റെ വ്യോമാക്രമണത്തിന് പിന്നാലെ ഇസ്രായേലില്‍ സ്ഥിതി ഗുരുതരമെന്ന് മലയാളികള്‍. ഭൂരിഭാഗം പേരും ബങ്കറുകളില്‍ അഭയം തേടി. സമീപകാലത്തെങ്ങുമുണ്ടാകാത്ത രീതിയിലുള്ള ആക്രമണമാണുണ്ടായതെന്നും ബങ്കറില്‍ തന്നെ കഴിയുന്നതിനാണ് നിര്‍ദ്ദേശം ലഭിച്ചതെന്നും മലയാളികള്‍ പ്രതികരിച്ചു. വീടിന് പുറത്തിറങ്ങരുതെന്നാണ് തെക്കന്‍ ഇസ്രായേല്‍ മേഖലയിലുള്ള ജനങ്ങള്‍ക്കുള്ള നിര്‍ദ്ദേശം.
Read Also: അരമണിക്കൂറിനുള്ളിൽ മൂന്ന് തവണ ഭൂചലനം: പരിഭ്രാന്തരായി ജനങ്ങൾ
സാഹചര്യം സങ്കീര്‍ണമാണെന്ന് ഇന്ത്യയിലെ ഇസ്രായേല്‍ സ്ഥാനപതിയും സ്ഥിരീകരിച്ചു. ഇസ്രായേല്‍-ഹമാസ് ഏറ്റുമുട്ടലിന്റെ സാഹചര്യത്തില്‍ ഇസ്രായേലിലുള്ള ഇന്ത്യക്കാര്‍ക്ക് വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി. അനാവശ്യ യാത്രകള്‍ ഒഴിവാക്കി പൗരന്മാര്‍ സുരക്ഷിത സ്ഥാനത്ത് കഴിയണമെന്നും ജാഗ്രത പാലിക്കണമെന്നും ഇസ്രായേലിലെ ഇന്ത്യന്‍ എംബസി നിര്‍ദ്ദേശിച്ചു. മലയാളം അടക്കം പ്രദേശിക ഭാഷകളിലാണ് നിര്‍ദ്ദേശം പുറത്തിറക്കിയത്.
Post Your Comments