മോസ്‌കോ: ഉക്രൈയിൻ യുദ്ധത്തിന്റെ സാഹചര്യത്തിൽ റഷ്യൻ വ്യവസായികൾ ഉപരോധത്തെ ഭയക്കേണ്ട കാര്യമില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. ഏതു രീതിയിലുള്ള ഉപരോധങ്ങളെയും നേരിടാൻ ആവശ്യമായ മുൻകരുതലുകൾ റഷ്യ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ മറ്റൊരു വഴിയും ഉണ്ടായിരുന്നില്ലെന്നും അതുകൊണ്ടാണ്
സൈനിക നടപടിയിലേക്ക് കടന്നതെന്നും പുടിൻ പറഞ്ഞു. പടിഞ്ഞാറൻ രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്താൻ സാധ്യതയുണ്ട്. അതിനാൽ, ഉപരോധങ്ങളെ കുറിച്ച് വിശദമായ വിലയിരുത്തലുകളും പഠനങ്ങളും നടത്തിയെന്നും, വേണ്ട മുൻകരുതലുകൾ കൈക്കൊണ്ടിട്ടുണ്ടെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു.
റഷ്യൻ ഓഹരി വിപണി താൽക്കാലികമായി പ്രവർത്തനം നിർത്തി വെച്ചിരിക്കുകയാണ്. ചില സാമ്പത്തിക ക്ലേശങ്ങൾ ഉണ്ടാകുമെന്നും, എന്നാൽ, റഷ്യൻ സമ്പദ്‌വ്യവസ്ഥ അതിനെ അതിജീവിക്കുമെന്നും അദ്ദേഹം റഷ്യൻ വ്യവസായികൾക്ക് ഉറപ്പു നൽകി.
Post Your Comments