സമകാലിക വിഷയങ്ങളിൽ തന്റെ നിലപാട് തുറന്നു പറയുന്നവരിൽ ഒരാളാണ് അഭിഭാഷക സംഗീതാ ലക്ഷ്മണ. സമൂഹമാധ്യമത്തിൽ സംഗീതാ പങ്കുവെച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ഹൈക്കോടതിക്ക് പുറത്ത് നടന്ന ഒരു സംഭവമാണ് സംഗീതാ ലക്ഷ്മണ ചിത്രം സഹിതം പങ്കുവച്ചത്. ‘നമ്മുടെ സമൂഹത്തിലാകെ എന്നും നിലനിന്നു പോന്നിരുന്ന സ്ത്രീവിരുദ്ധ നിലപാട് എവിടെയും എപ്പോഴും പ്രകടമാണ്. പാട്രിയാര്‍ക്കല്‍ സമൂഹത്തിലെ പുരുഷമേധാവിത്വ സംസ്‌കാരത്തിന്റെ ശവകുടീരങ്ങളില്‍ ജീവനറ്റുപോകാത്ത ചിന്താഗതികളില്‍ നിന്ന് നമ്മുടെ സ്ത്രീകള്‍ക്ക് മോചനമുണ്ടായിട്ടില്ല എന്നതൊരു നഗ്‌നസത്യമാണെന്നിരിക്കെ….. മറ്റു നിവര്‍ത്തിയില്ല, ക്ഷമിക്കണം’.-സംഗീതാ ലക്ഷ്മണ കുറിക്കുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം,
കഴിഞ്ഞ ദിവസം ഹൈക്കോടതി കവാടത്തിന് മുന്നില്‍ അല്‍പനേരമൊന്ന് കാര്‍ ഒതുക്കി നിര്‍ത്തിയപ്പോള്‍ കണ്ട കാഴ്ചയാണ്. അകത്ത് പണിയെടുക്കുന്ന ജഡ്ജിമാര്‍ക്ക് സുരക്ഷയൊരുക്കി കൊണ്ട് ചെറുതല്ലാത്ത ഒരു പോലീസ് സന്നാഹം ഇരിക്കുന്നതിന്റെ 4-5 മീറ്റര്‍ മാത്രം അകലത്തിലുള്ള വഴിയരികിലാണ് സംഭവസ്ഥലം. ലോകം മുഴുവനുള്ള മനുഷ്യര് മാസ്‌ക് ധരിച്ച് നടപ്പ് തുടങ്ങിട്ട് 2 വര്‍ഷക്കാലമായി എന്നോര്‍ക്കേണ്ടതുണ്ട്. എന്നാലിവിടെ, ഒറ്റ ഒരുത്തന്റെ മോന്തയ്ക്ക് മാസക് നേരാംവണ്ണം വെച്ചിറ്റില്ല. അക്കൂട്ടത്തില്‍ ഒരുവന്‍ റോഡിലേക്ക് തുപ്പിയിടുന്നത് കണ്ടപ്പോഴാണ് ഫോട്ടോ എടുക്കണമെന്ന് എനിക്ക് തോന്നിയത്. കണ്ടില്ലേ, അവിടെ ബെല്‍റ്റ് കച്ചവടവും നടക്കുന്നുണ്ട്. ഓരോന്ന് എടുത്ത് പാന്റിന്റെ ബെല്‍റ്റ് ലൂപ്പിലിട്ട് ബലവും ഈടും പാകവും പരിശോധിക്കുന്നുണ്ട് സാധ്യതാ പട്ടികയിലുള്ള ഒരു buyer.
ഹൈക്കോടതി ജഡ്ജിമാരെ മര്യാദ പഠിപ്പിക്കാനൊന്നും ഞാനാളല്ല. അവര്‍ക്ക് സുരക്ഷയൊരുക്കാനും അവരുടെ വാഹനങ്ങള്‍ കടന്നു പോകുമ്ബോള്‍ മറ്റു വാഹനങ്ങളെ തടഞ്ഞു നിര്‍ത്താനും ആട്ടി പായിക്കാനുമാണ് തങ്ങളെ അവിടെ ഡ്യൂട്ടിക്കിട്ടിരിക്കുന്നത് എന്ന് കരുതുന്ന പോലീസുകാര് പിള്ളേര്‍ക്ക് പണി പഠിപ്പിച്ചു കൊടുക്കാനും ഞാനാളല്ല. ഇവിടെ, ഈ അവസരത്തില്‍ എന്റെ സംശയമിതാണ്. അതിങ്ങനെ; കേരളാ ഹൈക്കോടതിയുടെ മൂക്കിന് താഴെ ഇങ്ങനെ ബെല്‍റ്റ് വാങ്ങാനൊരുങ്ങി ഉടുതുണി പൊക്കി കുടവയറ് പൊതുദര്‍ശനത്തിന് വെച്ച് കൊണ്ട് ആ നില്‍പ്പ് നിന്നത് സംഗീതാ ലക്ഷ്മണ എന്ന ഈ ഞാനായിരുന്നെങ്കിലോ?? അവിടെ അവന്‍ ചെയ്തത് തന്നെ ചെയ്യുന്ന എനിക്കോ;
അതോ അവന്‍ ചെയ്യുന്നതും ഞാന്‍ ചെയ്യുന്നതും രണ്ടിനെയും രണ്ട് വ്യത്യസ്ത രീതിയില്‍ നോക്കി കാണുന്ന നിങ്ങള്‍ക്കോ, മനസ്സിന് വൈകല്യം?? # നമ്മുടെ സമൂഹത്തിലാകെ എന്നും നിലനിന്നു പോന്നിരുന്ന സ്ത്രീവിരുദ്ധ നിലപാട് എവിടെയും എപ്പോഴും പ്രകടമാണ്. പാട്രിയാര്‍ക്കല്‍ സമൂഹത്തിലെ പുരുഷമേധാവിത്വ സംസ്‌കാരത്തിന്റെ ശവകുടീരങ്ങളില്‍ ജീവനറ്റുപോകാത്ത ചിന്താഗതികളില്‍ നിന്ന് നമ്മുടെ സ്ത്രീകള്‍ക്ക് മോചനമുണ്ടായിട്ടില്ല എന്നതൊരു നഗ്‌നസത്യമാണെന്നിരിക്കെ….. മറ്റു നിവര്‍ത്തിയില്ല, ക്ഷമിക്കണം. എന്നിലെ ഫെമിനിച്ചി സട കുടഞ്ഞ് എണീറ്റ് ഇത്രയൊക്കെ പറഞ്ഞ് സെറ്റാക്കിയപ്പോഴേക്കും എന്റെ കപ്പാസിറ്റി തീര്‍ന്ന്…. ബാക്കി ആരെങ്കിലും പറ, ഞാന്‍ കേള്‍ക്കാം.
Post Your Comments