IdukkiNattuvarthaLatest NewsKeralaNews

രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ദൃശ്യങ്ങള്‍ പകര്‍ത്തും : വനമേഖല ഡ്രോണ്‍ നിരീക്ഷണത്തിലേക്ക്

വനമേഖലയിലെ വന്യമൃഗങ്ങള്‍, ഇവയുടെ ഇനം തിരിച്ചുള്ള വിവരങ്ങള്‍, വനം കൊള്ള, കയ്യേറ്റം, ഉള്‍പ്പെടെ എല്ലാ വിവരങ്ങളും ഡ്രോണ്‍ നിരീക്ഷണം വഴി ശേഖരിക്കാന്‍ സാധിക്കും

അടിമാലി : മാർച്ച് മുതൽ മൂന്നാര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസിന്റെ പരിധിയില്‍ വരുന്ന വനമേഖല ഡ്രോണ്‍ നിരീക്ഷണത്തിലേക്ക്. ഇതോടെ വനമേഖലയിലെ വന്യമൃഗങ്ങള്‍, ഇവയുടെ ഇനം തിരിച്ചുള്ള വിവരങ്ങള്‍, വനം കൊള്ള, കയ്യേറ്റം, ഉള്‍പ്പെടെ എല്ലാ വിവരങ്ങളും ഡ്രോണ്‍ നിരീക്ഷണം വഴി ശേഖരിക്കാന്‍ സാധിക്കും. 20 ലക്ഷം രൂപയാണ് ഇതിന് ചിലവ് പ്രതീക്ഷിക്കുന്നത്.

രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിയും എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. 3 കിലോ ഭാരം വഹിച്ചു കൊണ്ട് പറക്കാനും സാധിക്കും. ഒരു പറത്തലിന് 15 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്താനാകും.

Read Also : രാത്രിയും റഷ്യയുടെ ആക്രമണം തുടരുന്നു: മരണം നൂറുകവിഞ്ഞു! ഒറ്റയ്ക്കായെന്ന് ഉക്രൈനിയൻ പ്രസിഡന്‍റ്

വനം വകുപ്പ് ചെന്നൈയില്‍ നടത്തിയ ഡ്രോണ്‍ നിരീക്ഷണം വിജയകരമായതോടെയാണ് കേരളത്തിലും നിരീക്ഷണത്തിന് തുടക്കം കുറിക്കുന്നത്. കെല്‍ട്രോണാണ് ഇതിന്റെ സാങ്കേതിക സഹായം നല്‍കുന്നത്. അടിമാലി വനമേഖലയിലെ നെല്ലിപ്പറ ഭാഗത്ത് കഴിഞ്ഞ ദിവസം ഡ്രോണ്‍ നിരീക്ഷണം നടത്തി ഭൂപ്രകൃതി, കാലാവസ്ഥ എന്നിവ ഡ്രോണ്‍ പറത്തലിന് തടസമാകമോ എന്ന് വിലയിരുത്തിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button