KeralaLatest NewsNewsParayathe VayyaWriters' Corner

ഇതെന്താ വെള്ളരിക്കാപ്പട്ടണമോ, ആര്‍ക്കും എന്തു വേണേലും ചെയ്യാമെന്ന അവസ്ഥ: കേരളത്തില്‍ ചോദിക്കാനും പറയാനും ആരുമില്ല: അനുജ

തല്ലാനും കൊല്ലാനും,വേണ്ടി വന്നാൽ പോലീസ് സ്റ്റേഷൻ നു മുന്നിൽ പോലും കൊല ചെയ്ത ആളുടെ മൃതശരീരം ഉപേക്ഷിക്കാൻ മടിയില്ലാത്ത വിധം പോകുന്നു കാര്യങ്ങൾ.

തിരുവനന്തപുരം: തമ്പാനൂരില്‍ ഹോട്ടലില്‍ കയറി റിസപ്ഷനിസ്റ്റിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന സംഭവത്തിന്റെ ഞെട്ടലിലാണ് നഗരം. അയ്യപ്പനെ കൊലപ്പെടുത്തിയ ശേഷം ആയുധവുമായി നെടുമങ്ങാട് എത്തിയ ഫരീദിനെ പോലീസ് അറസ്റ്റ് ചെയ്തു. പട്ടാപ്പകല്‍ യാതൊരുവിധ ഭയവും കൂടാതെ നടത്തിയ കൊലപാതകം വിരല്‍ ചൂണ്ടുന്നത് നമ്മുടെ ജീവനുള്ള സംരക്ഷണം ഇത്രക്കൊക്കെ ഉള്ളു എന്ന വസ്തുതയിലേക്കാണെന്ന് ഡോ. അനുജ ജോസഫ്. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോടായി,താങ്കളുടെ ഈ മന്ത്രിസഭയില്‍ ജനങ്ങള്‍ക്ക് പ്രതീക്ഷകള്‍ ഏറെയായിരുന്നു, ഇന്നു അതെവിടെയോ ഒക്കെ നഷ്‌ടമായിരിക്കുന്നുവെന്നും ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന തരം സംഭവങ്ങള്‍ അനുദിനം കേള്‍ക്കുന്നത് ഭയപ്പെടുത്തുന്നുവെന്നും ഡോ അനുജ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

read also: ആദ്യത്തെ റഷ്യൻസൈന്യം ഉക്രൈൻ തലസ്ഥാനമായ കീവിൽ പ്രവേശിച്ചു: പാര്‍ലമെന്‍റ് മന്ദിരത്തിനടുത്തെത്തി, തെരുവ് യുദ്ധം ആരംഭിച്ചു

കുറിപ്പ് പൂർണ്ണ രൂപം

തിരുവനന്തപുരം, തമ്പാനൂരിൽ ഇന്നു (25/2/22)പട്ടാപകൽ ലോഡ്ജിലെ ജീവനക്കാരനായ അയ്യപ്പൻ എന്ന വ്യക്തി കൊലചെയ്യപ്പെട്ടു, അതും നഗരത്തിന്റെ ഹൃദയഭാഗത്തു വച്ചു, അത്തരത്തിൽ ഒരു ക്രൂരകൃത്യം ചെയ്യാൻ പുറത്തു നിന്നു വന്ന ആ അക്രമിക്കു യാതൊരു ഭയമോ, ബുദ്ധിമുട്ടോ ഉണ്ടായില്ലെന്നതാണ് അതിശയിപ്പിക്കുന്നത്.

നമ്മുടെ ജീവനുള്ള സംരക്ഷണം ഇത്രക്കൊക്കെ ഉള്ളു,
നമ്മുടെ നാട്ടിൽ അടുത്തിടെ നടന്ന പല കൊലപാതകങ്ങളും വിരൽ ചൂണ്ടുന്നത് നിലവിലുള്ള law &order situation ആണെന്നതിൽ ഒരു സംശയവുമില്ല.
ആർക്കും എന്തു വേണേലും ചെയ്യാം, ചോദിക്കാനും പറയാനും ആരുമില്ലെന്ന വിചാരം,
ഇതൊക്കെയാണോ നമ്മൾ ആഗ്രഹിക്കുന്നത്?
പക തീർക്കൽ ഒരു വശത്തു നടക്കുമ്പോൾ നഷ്‌ടപ്പെടുന്നത് ജനങ്ങളുടെ വിശ്വാസമാണ്,
തങ്ങൾക്ക് സുരക്ഷിതരായി മുന്നോട്ടു പോകാൻ ഈ നാട്ടിൽ പറ്റുകയില്ലെന്നു ആരേലും ചിന്തിച്ചാൽ കുറ്റം പറയാനൊക്കുമോ?

ഒരു പറച്ചിൽ ഉണ്ടല്ലോ
ഇതെന്താ വെള്ളരിക്കാപ്പട്ടണമോ,
ഈ രീതിയിൽ ചിന്തിച്ചാലും അതിശയോക്തി ഇല്ല!
ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോടായി,
താങ്കളുടെ ഈ മന്ത്രിസഭയിൽ ജനങ്ങൾക്ക് പ്രതീക്ഷകൾ ഏറെയായിരുന്നു, ഇന്നു അതെവിടെയോ ഒക്കെ നഷ്‌ടമായിരിക്കുന്നു,ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന തരം സംഭവങ്ങൾ അനുദിനം കേൾക്കുന്നു.
ഇനിയുമിതു തുടരാൻ അനുവദിക്കരുത്.
അതല്ലായെങ്കിൽ ആർക്കും ഇവിടെ എന്തും ചെയ്യുവാനുള്ള ലൈസൻസ് നൽകുന്ന പോലാകും തുടർന്നു.

തല്ലാനും കൊല്ലാനും,വേണ്ടി വന്നാൽ പോലീസ് സ്റ്റേഷൻ നു മുന്നിൽ പോലും കൊല ചെയ്ത ആളുടെ മൃതശരീരം ഉപേക്ഷിക്കാൻ മടിയില്ലാത്ത വിധം പോകുന്നു കാര്യങ്ങൾ.
ഇതിനു ഒരവസാനം ഞങ്ങൾ പ്രതീക്ഷിക്കുന്നു.
സമാധാനത്തോടെ ഇവിടെ, ദൈവത്തിന്റെ സ്വന്തം നാടെന്നു അവകാശപ്പെടുന്ന ഈ കേരളത്തിൽ ജീവിതം മുന്നോട്ടു നയിക്കാൻ ആഗ്രഹിക്കുന്ന വ്യക്തികളുടെ പ്രതിനിധി എന്ന നിലയിൽ ?
ഈ അരുംകൊലപാതങ്ങളുടെ വാർത്തകൾ ഭീതി നിറയ്ക്കുന്നു.
Dr.Anuja Joseph,
Trivandrum.

shortlink

Related Articles

Post Your Comments

Related Articles


Back to top button