ErnakulamKeralaNattuvarthaLatest NewsNews

കുട്ടിക്ക് ക്രൂരമർദ്ദനമേറ്റ സംഭവം: സംരക്ഷിക്കുന്നതിൽ അമ്മയ്ക്ക് വീഴ്ച പറ്റി, കുട്ടിയെ സി.ഡബ്ള്യു.സി ഏറ്റെടുക്കും

കുട്ടിയെ വേണമെന്ന അച്ഛന്‍റെ ആവശ്യത്തില്‍ വിശദമായ അന്വേഷണത്തിന് ശേഷം തീരുമാനം എടുക്കും.

കൊച്ചി: തൃക്കാക്കരയില്‍ ഗുരുതരമായി പരിക്കേറ്റ രണ്ടര വയസ്സുകാരിയുടെ സംരക്ഷണം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മീഷന്‍ ഏറ്റെടുക്കും. കുട്ടിയെ സംരക്ഷിക്കുന്നതിൽ അമ്മയ്ക്ക് വീഴ്ച പറ്റിയെന്ന് വ്യക്തമായ സാഹചര്യത്തിലാണ് തീരുമാനം. കുട്ടിയെ വേണമെന്ന അച്ഛന്‍റെ ആവശ്യത്തില്‍ വിശദമായ അന്വേഷണത്തിന് ശേഷം തീരുമാനം എടുക്കും. കുട്ടിയുടെ മാതൃസഹോദരിയും മകനും നിലവില്‍ സി.ഡബ്ള്യു.സിയുടെ സംരക്ഷണത്തിൽ കഴിയുകയാണ്.

Also read: ഐടി പാർക്കുകളിൽ ബാറുകളും പബുകളും വരും: കരട് മാർഗനിർദേശം അംഗീകരിച്ചു

കൗണ്‍സിലിംഗ് നല്‍കിയതിന് ശേഷം കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തും. ഗുരുതര പരിക്കുകളുമായാണ് രണ്ടര വയസ്സുകാരിയെ വീട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപകട നില തരണം ചെയ്തെങ്കിലും തലച്ചോറിന് സംഭവിച്ച ക്ഷതം കുട്ടിയുടെ കാഴ്ചശക്തിയെയും, സംസാരശേഷിയും, ബുദ്ധിശക്തിയെയും ബാധിച്ചേക്കും. കുട്ടിക്ക് ഭാവിയിൽ ശാരീരിക – മാനസിക വൈകല്യം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

സംഭവത്തില്‍, പൊലീസ് സർജന്‍റെ അഭിപ്രായം തേടിയതിന് ശേഷം തുടർനടപടി സ്വീകരിക്കാൻ പൊലീസ് തീരുമാനിച്ചു. കുട്ടിയുടെ പരിക്കുകൾ വീഴ്ച്ച മൂലം ഉണ്ടായതാണെന്ന് ഡോക്ടർമാർ അഭിപ്രായപ്പെട്ടതോടെയാണ്, സ‍ർജന്‍റെ നിലപാട് കൂടി പരിഗണിച്ച് നടപടി സ്വീകരിക്കുമെന്ന് കമ്മീഷണർ സി.എച്ച് നാഗരാജു വ്യക്തമാക്കിയത്. കുട്ടിയുടെ പരിക്ക് സംബന്ധിച്ച് ഡോക്ടർമാരും പൊലീസും തമ്മിൽ ഭിന്നാഭിപ്രായമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button