ഉഡുപ്പി: വെറും ഹിജാബിനു വേണ്ടി തെരുവിലിറങ്ങി വിദ്യാഭ്യാസം തുലക്കരുതെന്ന് വിദ്യാർത്ഥിനികളെ ഉപദേശിച്ച് യൂത്ത് കോണ്‍ഗ്രസ് ദേശീയ വക്താവും മാധ്യമപ്രവര്‍ത്തകയുമായ സുരയ്യ അഞ്ജുമിൻ. ഹിജാബ് നിരോധനത്തിൽ വിവാദം സൃഷ്ടിക്കുന്നത് എസ്ഡിപിഐയാണെന്നും, ഒരു ക്യാമ്പസുകളിലല്ല ക്ലാസ് മുറികളിലാണ് യഥാർത്ഥത്തിൽ ഹിജാബ് വിലക്കിയതെന്നും അഞ്ജുമിൻ പറഞ്ഞു.
‘ഓണ്‍ലൈന്‍ ക്ലാസുകളുടെ രണ്ടു വര്‍ഷമാണ് കടന്നുപോയത്. ഓഫ് ലൈന്‍ ക്ലാസുകളിലേക്ക് തിരിച്ചു വന്നതേയുള്ളൂ, അപ്പോഴാണ് ശിരോവസ്ത്രത്തിന്റെ പേരില്‍ ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ പഠനം മുടങ്ങുന്ന അവസ്ഥ. ഏതാണ് രാജ്യം, എവിടെയാണ് പഠനം എന്ന ബോധത്തോടൊപ്പം രാഷ്ട്രീയ വിചാരവും ഉണ്ടാവണം. ഒരു ക്യാമ്പസിലും ഹിജാബ് വിലക്കിയിട്ടില്ല. ക്ലാസ് മുറികളില്‍ മാത്രമാണ് വിലക്ക്’, സുരയ്യ പറഞ്ഞു.
‘ഹിജാബ് വിഷയത്തെ വിവാദമാക്കിയതിന് പിന്നില്‍ എസ്ഡിപിഐയും പോപ്പുലര്‍ ഫ്രണ്ടുമാണ്. കാവിഷോള്‍ ഇറക്കി ആര്‍എസ്എസും. ഈ രണ്ടു കൂട്ടര്‍ക്കും ഈ കളിയില്‍ ലാഭമുണ്ട്. നഷ്ടം ആര്‍ക്കാണെന്ന് ചിന്തിക്കുക. ഇസ്ലാമിക മതപഠന കേന്ദ്രത്തിലെ അതേ അന്തരീക്ഷം പൊതു കലാലയങ്ങളിലും ഉണ്ടാവണം എന്ന് വിചാരിക്കാവുന്ന രാജ്യമല്ല ഇത്. താന്‍ ഹിജാബ് ധരിക്കുന്നു, നമസ്കരിക്കുന്നു, മറ്റു അനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കുന്നു. ഒന്നിനും തടസമില്ല’, സുരയ്യ കൂട്ടിച്ചേർത്തു.
Post Your Comments