റോം: യൂറോപ്പ ലീഗില്‍ ബാഴ്‌സലോണയ്ക്ക് തകർപ്പൻ ജയം. രണ്ടാം പാദ മത്സരത്തിൽ നാപോളിയെ രണ്ടിനെതിരെ നാല് ഗോളിനാണ് ബാഴ്‌സ പരാജയപ്പെടുത്തിയത്. ആദ്യ പാദം 1-1 സമനിലയില്‍ അവസാനിച്ചിരുന്നു. ലാ ലീഗയിൽ വലൻസിയയെ തകർത്ത ആത്മവിശ്വാസത്തിലിറങ്ങിയ ബാഴ്സലോണ മികച്ച പന്തടക്കത്തോടെ നാപോളിയുടെ ഗോൾ മുഖത്തേക്ക് ഇരച്ചു കയറുകയായിരുന്നു.
മത്സരത്തിന്റെ എട്ടാം മിനിറ്റില്‍ ആല്‍ബയുടെ ഗോളില്‍ ബാഴ്‌സ ലീഡെടുത്തു. അഡാമ ട്രയോറെയാണ് ഗോളിന് വഴിയൊരുക്കിയത്. 13-ാം മിനിറ്റില്‍ ഡി യോംഗിന്റെ ഗോളിലൂടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. എന്നാൽ, 23-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ച് ഇന്‍സിഗ്നെ നാപോളിക്കായി ഒരു ഗോള്‍ മടക്കി. ആക്രമണം തുടര്‍ന്ന ബാഴ്‌സ 45-ാം മിനിറ്റില്‍ മികച്ച മുന്നേറ്റത്തിലൂടെ ജോര്‍ഡി ആല്‍ബ നൽകിയ പന്ത് പിക്വെ നാപോളിയുടെ വലയിലെത്തിച്ചു.
Read Also:- ശരീരത്തിലെ വിഷ പദാർഥങ്ങളെ നീക്കം ചെയ്യാൻ ‘ആപ്പിൾ’
രണ്ടാം പകുതിയുടെ 59-ാം മിനിറ്റില്‍ അഡാമ മറ്റൊരു ഗോളിന് കൂടി വഴിയൊരുക്കി. ഇത്തവണ, ഔബമയംഗാണ് വല കുലുക്കിയത്. കളി അവസാനിക്കാൻ മിനിറ്റുകൾ ബാക്കി നിൽക്കെ 87-ാം മിനിറ്റില്‍ മറ്റൊരു ഗോള്‍ തിരിച്ചടിച്ചതാണ് ഇറ്റാലിയന്‍ ടീമിന് ആശ്വാസമായത്. മാറ്റിയോ പൊളിറ്റാനോയാണ് ഗോൾ നേടിയത്. രണ്ട് പാദങ്ങളിലുമായി 5-3നാണ് ബാഴ്‌സ ജയം.
Post Your Comments