ThiruvananthapuramKeralaNattuvarthaLatest NewsNews

കിടപ്പിലായ ഭർത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി ദേഹാസ്വസ്ഥ്യത്തെ തുടർന്ന് മരിച്ചു

ദേഹാസ്വസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിലായിരുന്ന ഭാര്യ സുമതി (67)യാണ് വ്യാഴാഴ്ച മരിച്ചത്

വെള്ളറട: കിടപ്പുരോഗിയായ വയോധികനെ കഴുത്തറത്ത് കൊന്ന കേസിലെ പ്രതിയായ ഭാര്യ മരിച്ചു. ദേഹാസ്വസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിലായിരുന്ന ഭാര്യ സുമതി (67)യാണ് വ്യാഴാഴ്ച മരിച്ചത്. പാലിയോട് മണവാരിയില്‍ ആണ് വയോധികനെ കഴുത്തറത്ത് കൊന്ന സംഭവം.

10 വര്‍ഷമായി കിടപ്പിലായിരുന്ന മണവാരി വള്ളിച്ചിറ സ്വദേശിയായ ജ്ഞാനദാസിനെ (ഗോപി -72) കഴിഞ്ഞ നവംബര്‍ 19നാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്. ഭാര്യ സുമതി (67) വീടിനു സമീപത്തെ വയലില്‍ ബോധരഹിതയായി കിടക്കുന്ന നിലയിലായിരുന്നു.

Read Also : റഷ്യ-യുക്രൈൻ സംഘർഷം: ഇന്ധനവില വർധനവ് പിടിച്ചു നിർത്താൻ പ്രധാനമന്ത്രി ഇന്ന് ധനമന്ത്രിയുമായി ചര്‍ച്ച നടത്തും

സംഭവ ദിവസം രാവിലെ ഭക്ഷണം നല്‍കാനെത്തിയ മകനാണ് ജ്ഞാനദാസിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ കിടപ്പുരോഗിയായ ഇദ്ദേഹത്തെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് ഭാര്യയാണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.

പക്ഷാഘാതം മൂലം കിടപ്പിലായ ഗോപിയുടെ ദുരിതം താങ്ങാനാകാത്തതാണ് കൊലപാതകത്തിന് കാരണമെന്ന് ഭാര്യ സുമതി പൊലീസിന് മൊഴി നൽകി. കൊല്ലപ്പെട്ട ജ്ഞാനദാസിനെ ശുശ്രൂഷിക്കുന്നതില്‍ മനംമടുത്താണ് കൊലപാതകമെന്നും ഇവർ പറഞ്ഞു. തുടര്‍ന്ന് ജയിലിൽ കഴിയവെ സുമതിക്ക് ചികിത്സാര്‍ത്ഥം ജാമ്യം നൽകുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button