Latest NewsIndiaNewsInternational

യുക്രൈൻ സംഘർഷം: ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: യുക്രൈനിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ഇന്ത്യക്കാരുടെ, പ്രത്യേകിച്ച് വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ കൺട്രോൾ റൂം 24×7 അടിസ്ഥാനത്തിൽ പ്രവർത്തനക്ഷമമാണെന്നും അധികൃതർ വ്യക്തമാക്കുന്നു.

Read Also: യുദ്ധഭൂമിയിൽ അനാഥരാക്കപ്പെടുന്ന കുട്ടികളും സ്ത്രീകളും: റഷ്യ യുക്രൈൻ യുദ്ധത്തിന്റെ ആദ്യ ദൃശ്യങ്ങൾ പുറത്ത്

അതേസമയം റഷ്യൻ അധിനിവേശം അവസാനിപ്പിക്കാൻ ഇന്ത്യ ശ്രമിക്കണമെന്ന് ഇന്ത്യയിലെ യുക്രൈൻ അംബാസഡർ ഇഗോർ പോളികോവ്‌ന്നെ ആവശ്യപ്പെട്ടിരുന്നു. യുക്രൈൻ സംഘർഷം സമാധാനപരമായി പരിഹരിക്കണമെന്ന് ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി രാജ്കുമാർ രഞ്ജൻ സിംഗ് അറിയിച്ചു.

യുക്രൈനിൽ റഷ്യ ആക്രമണം തുടങ്ങിയതിന് പിന്നാലെ, രാജ്യത്തെ ഒഡേസ, ഖാർകിവ് നഗരങ്ങളിലെ സർവകലാശാലകളിൽ നിരവധി മലയാളി വിദ്യാർത്ഥികൾ കുടുങ്ങി കിടക്കുകയാണ്.

Read Also: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു, മൊബൈലിൽ ദൃശ്യങ്ങൾ പകർത്തി ഭീഷണി: ഡോക്ടർ അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button