ലണ്ടൻ: യുക്രൈന് പിന്തുണയുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. യുക്രൈൻ ജനതയ്‌ക്കൊപ്പമുണ്ടെന്ന് ബോറിസ് ജോൺസൺ വ്യക്തമാക്കി. റഷ്യക്ക് മേൽ കൂടുതൽ ഉപരോധം ഏർപ്പെടുത്തുമെന്നും ഈ പ്രതിസന്ധികാലത്ത് തങ്ങൾ നിങ്ങളുടെ കൂടെയുണ്ടെന്ന് യുക്രൈൻ ജനതയ്ക്ക് യുകെ പ്രധാനമന്ത്രിയുടെ ഉറപ്പ് നൽകുന്നുവെന്നും അദ്ദേഹം അറിയിച്ചു.
Read Also: ജൈവ പച്ചക്കറിക്കൃഷിയിൽ നേട്ടം കൊയ്ത് ഒരു സ്പെഷൽ സ്കൂൾ
റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ ഏകാധിപതിയെന്നാണ് ബോറിസ് ജോൺസൺ വിശേഷിപ്പിച്ചത്. യുക്രൈൻ അധിനിവേശം വികൃതവും കിരാതവുമായ നീക്കമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം റഷ്യയ്‌ക്കെതിരെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും രംഗത്തെത്തി. യുദ്ധ നീക്കത്തിനെതിരെ ശക്തമായി പ്രതികരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. റഷ്യ യുക്രൈനിൽ നിന്ന് ഉപാധികളില്ലാതെ പിന്മാറണമെന്ന് ഇറ്റലിയുടെ പ്രധാനമന്ത്രി മാരിയോ ദ്രാഗിയും ആവശ്യപ്പെട്ടു.
Post Your Comments