NattuvarthaLatest NewsKeralaNewsIndia

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു, മൊബൈലിൽ ദൃശ്യങ്ങൾ പകർത്തി ഭീഷണി: ഡോക്ടർ അറസ്റ്റിൽ

എ​ട​ത്ത​ല: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച് മൊബൈലിൽ ദൃശ്യങ്ങൾ പകർത്തിയ ഡോക്ടർ അറസ്റ്റിൽ. എ​ട​ത്ത​ല പാ​ല​ഞ്ചേ​രി​മു​ക​ള്‍ കു​റു​മാ​ലി​ക്ക​ല്‍ വീ​ട്ടി​ല്‍ ഹ​രി​കു​മാ​റി​നെ​യാ​ണ് (42) എ​ട​ത്ത​ല പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Also Read:‘ഉത്തരേന്ത്യയിൽ ഒരു കാക്ക കരഞ്ഞാൽപോലും ഷേവ് ചെയ്യാൻ ക്ഷൗരക്കത്തിയുമെടുത്ത് വടക്കോട്ടോടുന്ന ടീമുകൾ ഒന്നും ഇതറിഞ്ഞില്ല’

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച ഡോക്ടർ പി​ന്നീ​ട്‌ യു​വ​തി​യു​ടെ ഫോ​ട്ടോ​യും വീഡിയോ​യും മൊ​ബൈ​ല്‍ ഫോ​ണി​ല്‍ പ​ക​ര്‍​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തുകയായിരുന്നു. തുടർന്ന് ഈ വീഡിയോ കാണിച്ചായിരുന്നു ഇയാൾ യുവതിയെ പീ​ഡി​പ്പി​ച്ചത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

അതേസമയം, സംസ്ഥാനത്ത് സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിൽ വലിയ വർധനവാണ് രേഖപ്പെടുത്തുന്നത്. സൈബർ ഇടങ്ങളിലും മറ്റും സ്ത്രീകൾ വലിയ ചൂഷണങ്ങൾക്കാണ് ഇരയായിക്കൊണ്ടിരിക്കുന്നത്. വിവാഹ വാഗ്ദാനങ്ങൾ നൽകി അനേകം പെൺകുട്ടികളെയാണ് സംസ്ഥാനത്ത് ഇതിനോടകം തന്നെ പീഡനത്തിന് ഇരയാക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button