ഡൽഹി: റഷ്യ-യുക്രൈൻ സംഘർഷത്തെ തുടർന്നുണ്ടായ സാമ്പത്തിക ആഘാതവും അസംസ്‌കൃത എണ്ണവില ഉയരുന്നതിന്റെ ആഘാതം ലഘൂകരിക്കാനുള്ള വഴികളും ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച ധനമന്ത്രി നിർമല സീതാരാമനുമായി കൂടിക്കാഴ്ച നടത്തും. യുക്രൈനിനെതിരായ റഷ്യയുടെ ആക്രമണത്തിനു പിന്നാലെ വിപണികൾ സ്തംഭിച്ചിരുന്നു.
സംഘർഷത്തെ തുടർന്ന് രാജ്യാന്തര ഓഹരി വിപണികളിൽ വൻ ഇടിവാണ് രേഖപ്പെടുത്തുന്നത്. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയരുകയാണ്. എണ്ണവില ഉയർന്ന തോതിൽ തുടരുന്നത് രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയരുന്നതിന് കാരണമാകും. അത് കടുത്ത പ്രതിസന്ധിയാവും രാജ്യത്തെ സമ്പദ്‍വ്യവസ്ഥയിലുണ്ടാക്കുക.
മുഖക്കുരു തടയാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍
നിലവിലെ സാഹചര്യത്തിൽ സമ്പദ്‍വ്യവസ്ഥയുടെ ആഘാതം പരമാവധി കുറച്ച് പ്രതിസന്ധി നേരിടാനുള്ള നീക്കങ്ങൾക്ക് കേന്ദ്രസർക്കാർ തുടക്കം കുറിച്ചുവെന്നാണ് റിപ്പോർട്ട്. സാഹചര്യം വിലയിരുത്താൻ ധനകാര്യ മന്ത്രാലയത്തിന് പ്രധാന മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.
Post Your Comments