KottayamKeralaNattuvarthaLatest NewsNews

തലയോലപ്പറമ്പില്‍ വന്‍ തീപിടുത്തം : വാഹനത്തിന്റെ ഡീസല്‍ ടാങ്ക് പൊട്ടിത്തെറിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്

ബിഹാര്‍ സ്വദേശികളായ ശര്‍വന്‍, അഭിജിത്ത്, രാജ്കുമാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്

കോട്ടയം : തലയോലപ്പറമ്പില്‍ വന്‍ തീപിടുത്തം. ചന്തയിലെ വാഹനങ്ങള്‍ പൊളിച്ച് നീക്കുന്ന ആക്രിക്കടയിലാണ് തീപിടുത്തമുണ്ടായത്. സംഭവത്തില്‍ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ബിഹാര്‍ സ്വദേശികളായ ശര്‍വന്‍, അഭിജിത്ത്, രാജ്കുമാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Read Also : ഇന്ത്യ മടങ്ങാൻ മുന്നറിയിപ്പ് നൽകിയിട്ടും വിദ്യാർഥികൾ ഓൺലൈൻ ക്‌ളാസിനായി കാത്തിരുന്നു: ഇപ്പോൾ എങ്ങനെയും നാടെത്തണം

ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് അപകടം നടന്നത്. പൊളിച്ച് കൊണ്ടിരുന്ന വാഹനത്തിന്റെ ഡീസല്‍ ടാങ്ക് പൊട്ടിത്തെറിച്ചാണ് തീപിടുത്തം ഉണ്ടായത്.

ഡീസല്‍ ടാങ്കിലെ വെല്‍ഡിങ് സ്പാര്‍ക്ക് മൂലം പൊട്ടിത്തെറിക്കുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സും, നാട്ടുകാരും, പൊലീസും സംയുക്തമായി ചേര്‍ന്നാണ് തീ അണച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button