എടക്കര: പട്ടാപ്പകല്‍ വീട് തുറന്ന് മോഷണം. ആളില്ലാതിരുന്ന വീട്ടില്‍ നിന്ന് 13 പവനോളം സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി. പനങ്കയം ക്ഷേത്രത്തിന് സമീപത്തെ താമസക്കാരനായ താളിത്തൊടിക താജുദ്ദീന്റെ വീട്ടിലാണ് മോഷണം നടന്നത്. പോത്തുകല്‍ പനങ്കയത്ത് കഴിഞ്ഞ ഞായറാഴ്ചയാണ് മോഷണം നടന്നത്.
താജുദ്ദീന് രാവിലെ ഏഴിന് വീടിന്റെ 200 മീറ്റര്‍ അകലെയുള്ള ചിക്കന്‍ സ്റ്റാളില്‍ ജോലിക്ക് പോയിരുന്നു. മാതാവും സഹോദരിയും വീട്ടിലുണ്ടായിരുന്നില്ല. ഉച്ചക്ക് ഒന്നരക്ക് ഭക്ഷണം കഴിക്കാന്‍ വീട്ടിലെത്തിയപ്പോഴാണ് താജുദ്ദീന് മോഷണ വിവരം അറിയുന്നത്. വീട് താക്കോലിട്ട് തുറന്ന് അകത്ത് കടന്ന മോഷ്ടാവ് അലമാരയില്‍ സൂക്ഷിച്ചിരുന്ന 13 പവനോളം സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കുകയായിരുന്നു.
വീടിനുള്ളില്‍ നിറയെ മുളക്പൊടി വിതറുകയും ചെയ്തിരുന്നു. വീടിന് മുമ്പിലെ ചെടിച്ചട്ടിയുടെ അടിയിലാണ് വീടിന്റെ താക്കോല്‍ സൂക്ഷിച്ചിരുന്നത്. വീടിനെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ അറിയുന്ന ആളാണ് മോഷണം നടത്തിയതെന്നാണ് സൂചന. പോത്തുകല്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
Post Your Comments