Latest NewsCricketNewsSports

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പര: ഇന്ത്യന്‍ ബൗളിംഗ് നിരയെ പ്രശംസിച്ച് സുനില്‍ ഗാവസ്‌കർ

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യന്‍ ബൗളിംഗ് നിരയെ പ്രശംസിച്ച് ക്രിക്കറ്റ് ഇതിഹാസം താരം സുനില്‍ ഗാവസ്‌കര്‍. പേസര്‍ ദീപക് ചാഹർ മികച്ച സ്വിങ് ബൗളറാണെന്നും, ആക്ഷനില്‍ വലിയ വ്യത്യാസമില്ലാതെ ഇന്‍-സ്വിങ്ങറുകളും ഔട്ട്-സ്വിങ്ങറുകളും എറിയാൻ അദ്ദേഹത്തിനാകുമെന്നും ഗാവസ്‌കര്‍ പറഞ്ഞു.

‘ദീപക് ചാഹര്‍ ഗംഭീര സ്വിങ് ബൗളറാണ്. അതിവേഗ പേസറല്ലെങ്കിലും മോശമല്ലാത്ത വേഗത്തില്‍ ബാറ്റര്‍മാരെ കുഴക്കാനാകുന്നു. ആക്ഷനില്‍ വലിയ വ്യത്യാസമില്ലാതെ ഇന്‍-സ്വിങ്ങറുകളും ഔട്ട്-സ്വിങ്ങറുകളും എറിയാനാകുന്നു. ചാഹറും ഭുവനേശ്വറിനെ പോലുള്ളവരുള്ള ഇന്ത്യന്‍ ബൗളിംഗ് നിര സമ്പന്നമാണ്. ജസ്‌പ്രീത് ബുമ്രയെ മറക്കാനാവില്ല. ഇന്ത്യ മാത്രമല്ല, ലോകത്തെ ഏത് ടീമിലേക്കും അനായാസം കയറിച്ചെല്ലാവുന്ന താരമാണയാള്‍. ഇവര്‍ക്കൊപ്പം മുഹമ്മദ് സിറാജും മുഹമ്മദ് ഷമിയും ടീം ഇന്ത്യക്ക് കരുത്താണ്’ ഗാവസ്‌കര്‍ പറഞ്ഞു.

Read Also:- അടിവയറ്റിലെ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് തടയാൻ ‘ഏലയ്ക്ക’

വിന്‍ഡീസിനെതിരെ പരമ്പരയിൽ വിശ്രമത്തിലായിരുന്ന ജസ്‌പ്രീത് ബുമ്ര ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് ടി20കളുടെ പരമ്പരയില്‍ തിരിച്ചെത്തും. ലക്‌നൗവില്‍ ഫെബ്രുവരി 24നാണ് പരമ്പര തുടങ്ങുക. ഭുവിയും ദീപക് ചാഹറും മുഹമ്മദ് സിറാജും ഹര്‍ഷാല്‍ പട്ടേലും ആവേശ് ഖാനും പേസര്‍മാരായി ടീമിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button