ThiruvananthapuramNattuvarthaLatest NewsKeralaNews

ഗവര്‍ണര്‍ക്ക് പുതിയ ബെന്‍സ് കാര്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം: ഗവര്‍ണര്‍ക്ക് പുതിയ ബെന്‍സ് കാര്‍ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറങ്ങി. 85.11 ലക്ഷം രൂപ ചെലവാക്കിയാണ് കാര്‍ വാങ്ങുന്നത്. പുതിയ കാര്‍ വാങ്ങുന്ന കാര്യത്തില്‍ ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നല്‍കിയ ശുപാര്‍ശയിലാണ് സര്‍ക്കാര്‍ നടപടി. സര്‍ക്കാര്‍ അനുകൂല തീരുമാനമെടുത്ത് പൊതുഭരണ സെക്രട്ടറി ബുധനാഴ്ച ഉത്തരവ് പുറത്തിറക്കുകയായിരുന്നു.

നിലവില്‍ ഗവര്‍ണര്‍ ഉപയോഗിക്കുന്ന വാഹനം പത്ത് വര്‍ഷത്തിലേറെ പഴക്കമുള്ളതാണെന്നും ഒരു ലക്ഷത്തിലേറെ കിലോമീറ്റര്‍ ഓടിയതാണെന്നും ചൂണ്ടിക്കാട്ടിയാണ് പുതിയ കാര്‍ ആവശ്യപ്പെട്ടത്. വിവിഐപി പ്രോട്ടോകോള്‍ പ്രകാരം ഒരു ലക്ഷം കിലോ മീറ്റര്‍ കഴിഞ്ഞാല്‍ വാഹനം മാറ്റണമെന്നതും ശുപാര്‍ശയില്‍ വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ച് 85.11 ലക്ഷം രൂപയുടെ ബെന്‍സ് ജിഎല്‍ഇ ക്ലാസ് വാഹനം വാങ്ങാനാണ് സര്‍ക്കാരിന്റെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button