NattuvarthaLatest NewsKeralaIndiaNews

സില്‍വര്‍ ലൈനിന്റെ ബാധ്യത സര്‍ക്കാർ നേരിട്ട് ഏറ്റെടുക്കില്ല, വിദേശ വായ്പയെക്കുറിച്ചാണ് ചർച്ച ചെയ്യുന്നത്: ധനമന്ത്രി

തിരുവനന്തപുരം: സില്‍വര്‍ ലൈനിന്റെ ബാധ്യത സര്‍ക്കാർ നേരിട്ട് ഏറ്റെടുക്കില്ലെന്ന് വ്യക്തമാക്കി ധനമന്ത്രി തോമസ് ഐസക്. വിദേശ വായ്പയെക്കുറിച്ചാണ് ഇപ്പോൾ ചർച്ച ചെയ്യുന്നതെന്നും, കെ റയിൽ പദ്ധതി സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക് വഴി വയ്ക്കുമെന്നും കെ എന്‍ ബാല​ഗോപാല്‍ പറഞ്ഞു.

Also Read:പ​ട്ടാ​പ്പ​ക​ല്‍ വീ​ട് തു​റ​ന്ന് 13 പ​വ​ൻ മോഷ്ടിച്ചു

‘വിദേശ വായ്പയുടെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട ഘട്ടമായിട്ടില്ല. ഡിപിആര്‍ കേന്ദ്രം അംഗീകരിച്ച്‌ വിദേശ വായ്പക്ക് ശുപാര്‍ശ ചെയ്തതിന് ശേഷം മാത്രം അക്കാര്യങ്ങള്‍ പരിഗണിക്കാം. വേഗതയേറിയ ട്രെയിനുകള്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് ഗേജ് ആണ് അഭികാമ്യം’, അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.

ജനിക്കാനിരിക്കുന്ന കുട്ടിക്ക് ജാതകമെഴുതി പദ്ധതി ഇല്ലാതാക്കരുതെന്നും, സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ഒരു പദ്ധതിയും മുടങ്ങുന്നില്ലെന്നും ബാലഗോപാൽ നിയമസഭയില്‍ വ്യക്തമാക്കി. അതേസമയം, സിൽവർ ലൈനിനെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞ ദിവസം നിയമസഭയിൽ പരാമർശിച്ചിരുന്നു. സില്‍വര്‍ലൈനില്‍ മറ്റൊരു ബദലില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button