മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഇത്തവണ കിരീടം നേടുമെന്ന് മുൻ പരിശീലകൻ കിബു വികുന. ഏറ്റവും മികച്ച സീസണാണിതെന്നും ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആരാധക പിന്തുണയുള്ള ടീമാണ് കേരളം. അതാണ് അവരുടെ കരുത്തെന്നും വികുന പറഞ്ഞു.
‘കേരളാ ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ ചരിത്രത്തിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ്. ഒപ്പം വലിയ ആരാധക പിന്തുണയും അവർക്കുണ്ട്. കേരളത്തിൽ വരാതെ ആദ്യമായി ബ്ലാസ്റ്റേഴ്‌സിനെ പരിശീലിപ്പിച്ചത് ഞാനാവും. എന്നിട്ടും ആരാധകരുടെ ആവേശമെന്താണെന്ന് ഗോവയിലിരുന്ന് എനിക്ക് അനുഭവിക്കാനായി. കഴിഞ്ഞ സീസണിൽ പരാജയപ്പെട്ടെങ്കിലും ഈ സീസൺ ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും മികച്ച സീസണാണ്. ഇക്കുറി ബ്ലാസ്റ്റേഴ്‌സ് തന്നെ കിരീടത്തിൽ മുത്തമിടും’
‘കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സിനൊപ്പം തനിക്ക് മികച്ച സീസണല്ലായിരുന്നു. അതിനാലാണ് ടീമിന്‍റെ പരിശീലക സ്ഥാനം രാജിവച്ചത്. മൂന്നാഴ്ചയാണ് ടീമിന് ആകെ പരിശീലനത്തിനായി ലഭിച്ചത്. വെറും മൂന്നാഴ്ച കൊണ്ട് ഒരു ടീമിനെ ഒരുക്കിയെടുക്കൽ അസാധ്യമാണ്. ടീമിന്റെ ഒത്തിണക്കത്തെ ഇത് നന്നായി ബാധിച്ചു. ഇതാണ് പിന്നീട് തോൽവികളിൽ കലാശിച്ചത്’ വികുന പറഞ്ഞു.
Read Also:- ന്യൂസിലൻഡിനെതിരായ നാലാം ഏകദിനത്തിലും ഇന്ത്യയ്ക്ക് പരാജയം: ഹർമൻപ്രീത് കൗര്‍ ടീമിന് പുറത്തേക്ക്?
അതേസമയം, കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഹൈദരാബാദ് എഫ്‌സിയെ നേരിടും. ആദ്യ പാദത്തിൽ ബ്ലാസ്റ്റേഴ്‌സ് ഒരു ഗോളിന് ഹൈദരാബാദിനെ തോൽപിച്ചിരുന്നു. 16 കളികളില്‍ 27 പോയിന്‍റുള്ള കേരള ബ്ലാസ്റ്റേഴ്‌സ് മുംബൈക്ക് പിന്നിലായി അഞ്ചാം സ്ഥാനത്താണ്. ഹൈദരാബാദിനെതിരെ ജയിച്ച് ആദ്യ നാലില്‍ സ്ഥാനം ഉറപ്പിക്കാനാകും ബ്ലാസ്റ്റേഴ്‌സിന്‍റെ ശ്രമം.
Post Your Comments