KollamNattuvarthaLatest NewsKeralaNews

കൊല്ലത്ത് പെട്രോള്‍ പമ്പിലെ ജീവനക്കാര്‍ക്ക് മര്‍ദ്ദനം: പ്രതിയ്ക്കായി തിരച്ചിൽ

കൊല്ലം: നഗരത്തിലെ പെട്രോള്‍ പമ്പിലുണ്ടായ സംഘർഷത്തിൽ ജീവനക്കാർക്ക് ക്രൂര മര്‍ദനം. ബൈക്കിലെത്തിയ യുവാവ് ഇന്ധനം നിറയ്ക്കുന്നതിനിടയിലായിരുന്നു ജോലിയിലുണ്ടായിരുന്ന രണ്ടുപേരെ മർദിച്ചത്. ചവറ കുളങ്ങരഭാഗം ജിപി ഭവനില്‍ ഗോപാലകൃഷ്ണന്‍, കൊല്ലം മൂതാക്കര സ്വദേശി പീറ്റര്‍ കുമാര്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.

Also Read:ഹിജാബ് സ്‌കൂളില്‍ അനുവദിക്കണോ വേണ്ടയോ? ജഡ്ജിക്കെതിരെ പരാമര്‍ശം നടത്തിയ നടന്‍ അറസ്റ്റില്‍

തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം, സ്കൂട്ടറിലെത്തിയ യുവാവ് ഇന്ധനം നിറയ്ക്കുന്ന സ്ഥലത്ത് നില്‍ക്കുകയായിരുന്ന സുരക്ഷാ ജീവനക്കാരനെ പ്രകോപനമില്ലാതെ മര്‍ദിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്യാൻ ചെന്നവരെയും യുവാവ് മർദിച്ചെന്ന് ജീവനക്കാര്‍ പറഞ്ഞു.

അതേസമയം, മര്‍ദനത്തില്‍ പരുക്കേറ്റ സുരക്ഷാ ജീവനക്കാരനായ ഗോപാലകൃഷ്ണന്‍ നീണ്ടകര കൊല്ലം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. പെട്രോൾ പമ്പിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് സ്കൂട്ടറിലെത്തിയ ആള്‍ നീണ്ടകര സ്വദേശി അഗസ്റ്റിനാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്ത ചവറ പൊലീസ് അഗസ്റ്റിനായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button