
ചെന്നൈ : തദ്ദേശ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സ്വര്‍ണമാണെന്ന് പറഞ്ഞ് വോട്ടര്‍മാര്‍ക്ക് ചെമ്പുനാണയം വിതരണം ചെയ്ത് സ്ഥാനാര്‍ത്ഥി. തമിഴ്‌നാട് ആംബൂരിലെ മുപ്പത്തിയാറാം വാര്‍ഡിലെ കൗണ്‍സിലര്‍ സ്ഥാനാര്‍ത്ഥിയായ മണിമേഘല ദുരൈപാണ്ഡിയാണ് വോട്ടര്‍മാരെ കബളിപ്പിച്ചത്.
വോട്ടെണ്ണല്‍ ദിനത്തില്‍ നാണയം പണയം വയ്ക്കാൻ ചെന്നപ്പോഴാണ് നാണയം ചെമ്പാണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞത്. എന്നാൽ, നിയമവിരുദ്ധമായി സ്വീകരിച്ച സമ്മാനമായതിനാൽ പുറത്തു പറഞ്ഞാൽ നിയമനടപടി ഉണ്ടാകുമോയെന്ന ആശങ്കയും ജനങ്ങളെ അലട്ടുന്നുണ്ട്
സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ മണിമേഘല ദുരൈപാണ്ഡി തിരഞ്ഞെടുപ്പിന്റെ തലേ ദിവസം രാത്രി ഭര്‍ത്താവിനൊപ്പം വോട്ടര്‍മാരുടെ വീടുകളില്‍ ചെന്ന് നാണയം നല്‍കുകയായിരുന്നു. വോട്ടര്‍മാർക്ക് നല്‍കിയ പെട്ടി വോട്ടെണ്ണുന്ന ദിവസം മാത്രമേ ഇത് തുറക്കാവൂ എന്നു പറഞ്ഞാണ് അവര്‍ നാണയങ്ങള്‍ വിതരണം ചെയ്തത്.
Post Your Comments