
പേരാമ്പ്ര: ഡ്രൈവറെ മർദിച്ചതിൽ പ്രതിഷേധിച്ച് കുറ്റ്യാടി – കോഴിക്കോട് റൂട്ടിൽ ഇന്ന് സ്വകാര്യ ബസ് സമരമെന്ന് തൊഴിലാളി കൂട്ടായ്മ.
ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. കുറ്റ്യാടിക്ക് പോയ ബസ് കല്ലോട് സ്റ്റോപിൽ നിർത്താതെ പോയെന്നാരോപിച്ച് ഒരു സംഘം വിദ്യാർഥികൾ കുറ്റ്യാടി ബസ് സ്റ്റാൻഡിൽ വെച്ച് ഡ്രൈവർ മൂരികുത്തി സ്വദേശി സാജിദിനെ (31) മർദിച്ചെന്നാണ് ആരോപണം. വിദ്യാർഥികളുടെ മർദനത്തിൽ പരിക്കേറ്റ ഡ്രൈവർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.
Read Also : ഹിജാബ് സ്കൂളില്‍ അനുവദിക്കണോ വേണ്ടയോ? ജഡ്ജിക്കെതിരെ പരാമര്‍ശം നടത്തിയ നടന് അറസ്റ്റില്‍
പേരാമ്പ്ര കല്ലോട് ബസ് നിർത്തി കുട്ടികളെ കയറ്റാത്തതിനെ തുടർന്ന് കോളജ് വിദ്യാർഥികളും ‘കടുവ’ ബസിലെ ജീവനക്കാരും തമ്മിൽ നേരത്തെയും വാക് തർക്കമുണ്ടായിരുന്നു.
Post Your Comments