KozhikodeKeralaNattuvarthaLatest NewsNews

കുതിരവട്ടത്ത് സംഭവിക്കുന്നതെന്ത്, രോഗികൾ നേരിടുന്നത് ക്രൂര പീഡനങ്ങളോ? അഞ്ചാമത്തെയാളും ചാടിപ്പോയി

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് നിരന്തരമായി രോഗികൾ ചാടിപ്പോകുന്നത് വലിയ ദുരൂഹതയാണ് സൃഷ്ടിക്കുന്നത്. ഒരാഴ്ചയ്ക്കിടെ അഞ്ചു രോഗികളാണ് ഇവിടെ നിന്ന് ചാടി പോയത്. അഞ്ചുപേരിൽ മൂന്നു പേരെ തിരികെ എത്തിച്ചെങ്കിലും ഓടു പൊളിച്ചും, മതില് തുരന്നും എങ്ങനെ കൃത്യമായി ഇവർ മാനസികാരോഗ്യകേന്ദ്രത്തിൽ നിന്ന് പുറത്തുചാടി എന്നുള്ളത് ഇപ്പോഴും ചോദ്യചിഹ്നമായി തുടരുകയാണ്.

Also Read:‘ഇനിമുതൽ ഞാൻ ഹിജാബ് ധരിക്കും, അള്ളാഹുവിനെ അനുസരിക്കാതെ മനുഷ്യര്‍ക്ക് ശാന്തി കിട്ടില്ല’: മെഹ്ജബി സിദ്ദിഖി

മാനസികാരോഗ്യ കേന്ദ്രത്തിൽ അടുത്തിടെ നടന്ന കൊലപാതകവും ചാടി പോകലും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് പരിശോധിക്കണമെന്ന് സാമൂഹ്യ മാധ്യമങ്ങളിൽ നിരവധി പേർ അഭിപ്രായപ്പെടുന്നുണ്ട്. സുരക്ഷാ പ്രശ്നങ്ങൾ സ്ഥിരമായതോടെ ഹൈക്കോടതി ഇടപെട്ട് സുരക്ഷ വര്‍ധിപ്പിക്കാന്‍ ഉത്തരവിട്ടിരുന്നു. തിങ്കളാഴ്ചയാണ് ഹൈക്കോടതി സുരക്ഷ വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെട്ടത്. എന്നാൽ ഉത്തരവിനു പിന്നാലെ ഒരാൾ കൂടി ചാടി പോയത് വലിയ തലവേദനയാണ് അധികൃതർക്ക് സൃഷ്ടിക്കുന്നത്.

അതേസമയം, മാനസികാരോഗ്യകേന്ദ്രത്തിൽ രോഗികൾ ക്കെതിരെ ക്രൂരമായ പീഡനമുറകൾ അരങ്ങേറുന്നുണ്ടോ എന്ന് അന്വേഷിക്കണമെന്നും ചിലർ അഭിപ്രായപ്പെടുന്നു. നിരന്തരമായ ചാടിപ്പോകലുകൾ എന്തിനെയെങ്കിലും ഭയന്നിട്ടാകുമോ എന്നും, മാനസിക രോഗികൾ എങ്ങനെ ഇത്ര കൃത്യമായി രക്ഷപ്പെട്ടു പോകുന്നുവെന്നും പലരും ആശങ്ക പ്രകടിപ്പിക്കുന്നു.

11 വാർഡുകളാണ് ഈ സ്ഥാപനത്തിലുള്ളത്. ഓരോ വാർഡിലും ഓരോ സെക്യൂരിറ്റി ജീവനക്കാർ വേണമെന്നാണ് ചട്ടം. എന്നാൽ, ആകെ നാല് ജീവനക്കാരാണ് എല്ലാ വാർഡിനും കൂടിയുള്ളത്. പരമാവധി 474 അന്തേവാസികളെ പാര്‍പ്പിക്കാന്‍ സൗകര്യമുളള കുതിരവട്ടത്ത് നിലവില്‍ 480 പേരാണ് കഴിയുന്നത്. ഇതെല്ലാം പോരായ്മകളായി കാണിച്ചാണ് ഈ പ്രശ്നങ്ങളെ അധികൃതർ ഇപ്പോൾ മറച്ചു പിടിയ്ക്കാൻ ശ്രമിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button