ഫിലിപ്പീന്‍സ്: രണ്ടു മനുഷ്യരെ കൊന്ന് തിന്ന മുതല ഒടുവിൽ ടെൻഷനായി മാനസിക നില തകർന്ന് മരിച്ചെന്ന് റിപ്പോർട്ട്. ഉപ്പുവെള്ളത്തില്‍ ജീവിക്കുന്ന മുതലകളില്‍ വെച്ച് ഏറ്റവും വലിയവനായ ലോലോങ്ങിന്റെ മരണമാണ് ഇപ്പോൾ മാനസിക പിരിമുറുക്കം മൂലമാണെന്ന് കണ്ടെത്തിയിരിക്കുന്നത്. 2012ല്‍ ഗിന്നസ് വേൾസ് റെക്കോർഡിൽ ഇടം നേടിയ മുതലയാണ് ലോലോങ്.
ലോലോങ്ങിന് ഇത്തരത്തിൽ ഒരു മരണം സംഭവിക്കുമെന്ന് ആരും കരുതിയിരുന്നില്ല. എല്ലാ തരത്തിലും ആരോഗ്യമുള്ള മുതലയായിരുന്നു അവൻ. 21 അടി നീളമുള്ള ലോലോങ്ങ് 2013ലാണ് മരണപ്പെടുന്നത്. എന്നാൽ, ഇപ്പോഴാണ് അവന്റെ മരണകാരണം ചര്‍ച്ചയാകുന്നത്. ഫിലിപ്പീന്‍സിലെ ബുനാവാനില്‍ നിന്ന് ഒരു മത്സ്യത്തൊഴിലാളിയെ കൊന്ന് ഭക്ഷിച്ചത് മുതലാണ് ലോലോങ്ങിനെ അധികൃതര്‍ പിടികൂടി തടവിലാക്കിയത്.
അതേസമയം, രണ്ട് വര്‍ഷം മുൻപ് 12 വയസുള്ള പെണ്‍കുട്ടിയെയും ലോലോങ്ങ് ഭക്ഷണമാക്കിയിരുന്നു. ഇതോടെ ഏതാണ്ട് ഒരു ടണ്ണായി ലോലോങ്ങിന്റെ ഭാരം ഉയർന്നിരുന്നു. തടവിലായ ശേഷം ഈ മുതല കാണികളുടെ ഏറ്റവും പ്രിയപ്പെട്ടവനായി മാറിയിരുന്നു. ഇപ്പോഴും ലോലോങ്ങിനോടുള്ള ആദരവ് മൂലം അവന്റെ മൃതദേഹം ഫിലിപ്പീന്‍സിലെ മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്.
Post Your Comments